‘ഡബ്ലിന്‍: ക്രിസ്മസ് ന്യൂയര്‍ ആഘോഷങ്ങള്‍ അടുത്തതോടെ അയര്‍ലണ്ടില്‍ രാത്രി വൈകിയുള്ള ഗതാഗത സേവനങ്ങള്‍ ഇന്ന് മുതല്‍ ആരംഭിക്കും. വാരാന്ത്യങ്ങളില്‍ ആയിരിക്കും സര്‍വീസ് ഉണ്ടാകുക. ഡാര്‍ട് ലൈനില്‍, ഡണ്ഡാള്ക്, മെയ്നോത്, കില്‍ഡെയര്‍ റൂട്ടില്‍ ഡാര്‍ട് സര്‍വീസുകള്‍ ഉണ്ടായിരിക്കും. ഈ സ്പെഷ്യല്‍ ട്രെയിന്‍ യാത്രകളില്‍ സുരക്ഷാസേനയെയും നിയോഗിക്കുമെന്ന് ഐറിഷ് റെയില്‍ വ്യക്തമാക്കി. ഈ സര്‍വീസുകള്‍ക്ക് സാധരണ നിരക്ക് മാത്രമായിരിക്കും ഈടാക്കുക; മാത്രമല്ല വിവിധ സീസണ് ടിക്കെറ്റ് ഉപയോഗിച്ചും രാത്രി വൈകിയുള്ള യാത്ര നടത്താം.
ക്രിസ്മസ് അടുത്തതോടെ പൊതുഗതാഗത സേവനങ്ങളില്‍ തിരക്ക് വര്‍ധിച്ചേക്കും. അതുപോലെ ഒറ്റപ്പെട്ട സ്റ്റേഷനുകളില്‍ പിടിച്ചുപറിയും, അക്രമങ്ങളും പതിവായതിനാല്‍ ആഘോഷങ്ങള്‍ പ്രമാണിച്ച് സുരക്ഷ പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനുള്ള മുന്‍കരുതല്‍ എടുത്തതായും ഐറിഷ് റെയില്‍ അറിയിച്ചു. ഡബ്ലിനില്‍ പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി രാത്രികാല ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ടായിരിക്കുമെന്നും ഐറിഷ് റെയില്‍ അറിയിച്ചു.