അബുദാബി : യു എ ഇ ആസ്ഥാനമായി പുതിയൊരു വിമാനക്കമ്പനി വരുന്നു. എയര്‍ അറേബ്യയും ഇത്തിഹാദ് ഏവിയേഷന്‍ ഗ്രൂപ്പും ചേര്‍ന്നാണ് ‘എയര്‍ അറേബ്യ അബുദാബി’ യ്ക്ക് തുടക്കമിടുന്നത്. വിമാന സര്‍വീസിന്റെ ഉദ്ഘാടന തീയതിയോ ലക്ഷ്യസ്ഥാനങ്ങളെക്കുറിച്ചുള്ള വിവരങ്ങളോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും എല്ലാ വന്‍കരകളിലേക്കും കുറഞ്ഞചെലവില്‍ യാത്ര ചെയ്യാവുന്ന സര്‍വീസ് ആയിരിക്കുയും ആരംഭിക്കാനിരിക്കുന്നത് എന്ന സൂചനയാണ് എത്തിഹാദ് നല്‍കുന്നത്.
പുതിയ സര്‍വീസ് ആരംഭിക്കുന്നതോടെ വ്യോമയാന മേഖലയിലെ മത്സരം വര്‍ധിക്കുകയും ചെയ്യും. യു.എ.ഇ നിവാസികള്‍ക്ക്, എയര്‍ അറേബ്യ, ഫ്ലൈ ദുബായ് എന്നിവയ്ക്ക് ശേഷം കുറഞ്ഞ നിരക്കില്‍ പറക്കാന്‍ അവസരം ഒരുക്കുന്ന വിമാനകമ്പനി യു.എ.ഇയില്‍ നിന്ന് സര്‍വീസ് നടത്തുന്ന അഞ്ചാമത്തെ പുതിയ വിമാനകമ്പനി അയ് മാറും. എമിറേറ്റ്സ്, ഇത്തിഹാദ്, എയര്‍ അറേബ്യ, ഫ്ലൈ ദുബായ് എന്നിവയാണ് നിലവിലുള്ള വിമാന സര്‍വീസുകള്‍.