ലൈംഗിക തൊഴിലാഴികള്‍ക്ക് കൊക്കയ്ന്‍ നല്‍കാന്‍ ശ്രമം; ഇന്ത്യന്‍ വംശജനായ എം പി യെ സസ്പെന്‍ഡ് ചെയ്ത് യു കെ പാര്‍ലമെന്റ്

ലണ്ടണ്‍ : യു കെ യില്‍ ഇന്ത്യന്‍ വംശജനായ എം പി കീത്ത് വസിനെ സസ്പെന്‍ഡ് ചെയ്തു. പുരുഷ ലൈംഗിക തൊഴിലാഴികള്‍ക്ക് കൊക്കെയ്ന്‍ വാങ്ങി നല്‍കാന്‍ എംപി സന്നദ്ധത്ത പ്രകടപ്പിച്ചുവെന്ന് കോമണ്‍ സ്റ്റാന്‍ഡേര്‍ഡ് കമ്മറ്റി കണ്ടെത്തിയതോടെയാണ് നടപടി വന്നത്. സഭയിലെ മുതിര്‍ന്ന ലേബര്‍ അംഗവും പാര്‍ട്ടിയിലെ പ്രബലനുമായ കീത്തിന്റെ സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട സംഭവമുണ്ടായത് 2016 ലായിരുന്നു. രണ്ട് പുരുഷന്‍മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ 2016 ഓഗസ്റ്റില്‍ കീത്ത് വാസ് പണം നല്‍കിയെന്നാണ് കോമണ്‍ സ്റ്റാന്‍ഡേര്‍ഡ് കമ്മറ്റി കണ്ടെത്തിയത്. കൂടാതെ ആവശ്യമെങ്കില്‍ ഇവര്‍ക്ക് ക്ലാസ് എ മയക്കുമരുന്ന് വാങ്ങി നല്‍കാനും എംപി തയ്യാറായി എന്നാണ് അന്വേഷണ കമ്മിറ്റയുടെ കണ്ടെത്തല്‍.

അന്വേഷണവുമായി കീത്ത് വാസ് ഒരു തരത്തിലും സഹകരിച്ചില്ലെന്നാണ് കമ്മറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. തെറ്റായ വിവരങ്ങള്‍ നല്‍കി കമ്മറ്റി അധികൃതരുടെ കണ്ണില്‍ പൊടിയിടാനും മുന്‍ ഹോം അഫയേഴ്‌സ് കമ്മറ്റി ചെയര്‍മാന്‍ കൂടിയായ കീത്ത് വാസ് തയ്യാറായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദുഖകരമായ വാര്‍ത്ത എന്നായിരുന്നു ലേബര്‍ പാര്‍ട്ടി ഇതേകുറിച്ച് പ്രതികരിച്ചത്. അനാരോഗ്യം മൂലം ആശുപത്രിയിലെന്നാണ് കീത്ത് വാസ് അന്വേഷണ കമ്മറ്റിയെ അറിയിച്ചിരുന്നത്. പെയിന്റിങ്ങിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനും ഡെക്കറേറ്റ് ചെയ്യാനുമാണ് താന്‍ ഇവരെ സമീപിച്ചതെന്നായിരുന്നു എപിയുടെ വാദം. കൂടാതെ തന്റെ ഡ്രിങ്കില്‍ മയക്ക് മരുന്ന് ചേര്‍ത്തിരിക്കാമെന്നും എംപി വാദിച്ചു. പക്ഷെ ഈ വിശദീകരണങ്ങളൊന്നും ശരിവെക്കാന്‍ കമ്മറ്റി തയ്യാറായില്ല. തനിക്ക് അംനീഷ്യ ബാധിച്ചതിനാല്‍ സംഭവങ്ങള്‍ ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നില്ലെന്ന വാസിന്റെ നിഗമനത്തേയും കമ്മറ്റി തള്ളി.

Share this news

Leave a Reply

%d bloggers like this: