പാര്‍ലമെന്റ് അടച്ചിടാന്‍ നിയമോപദേശം തേടി ബോറിസ് ജോണ്‍സണ്‍; സംഭവം ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ടെന്ന് റിപ്പോര്‍ട്ട്

ലണ്ടണ്‍ : ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ബ്രെക്സിറ്റ് പദ്ധതി കൂടുതല്‍ വിപുലീകരിക്കാന്‍ എം.പിമാര്‍ ആവശ്യപ്പെടുന്നത് ഒഴിവാക്കാനുള്ള തന്ത്രപരമായ നീക്കം നടത്തുന്നതായി സൂചന. സെപ്റ്റംബര്‍ ഒന്നു മുതല്‍ പാര്‍ലമെന്റ് അഞ്ച് ആഴ്ചത്തേക്ക് അടച്ചുപൂട്ടാനുള്ള സാധ്യത പരിശോധിച്ച് ബോറിസ് അറ്റോര്‍ണി ജനറല്‍ ജെഫ്രി കോക്‌സിനോട് ഇത് സംബന്ധിച്ച് നിയമോപദേശം തേടിയതായാണ് റിപ്പോര്‍ട്ട്. സര്‍ക്കാരില്‍ നിന്നും ചോര്‍ന്ന കത്തിടപാടുകളാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്താകാന്‍ കാരണമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുതിര്‍ന്ന സര്‍ക്കാര്‍ ഉപദേഷ്ടാക്കള്‍നമ്പര്‍ 10-ലെ ഒരു ഉപദേഷ്ടാവിന് അയച്ച ഇ-മെയില്‍ അത്തരം നീക്കത്തിന്റെ നിയമ സാധുതയെക്കുറിച്ച് പ്രധാനമന്ത്രി അടുത്തിടെ മാര്‍ഗനിര്‍ദേശം തേടിയതായി വ്യക്തമാക്കിയിരുന്നു. ബ്രെക്‌സിറ്റ് വിരുദ്ധ പ്രചാരകരുടെ അത്തരം നീക്കങ്ങള്‍ തടയാന്‍ കോടതി നടപടിയൊന്നും എടുക്കുന്നില്ലെങ്കില്‍ പാര്‍ലമെന്റ് അടച്ചുപൂട്ടല്‍ സാധ്യമാകുമെന്നതാണ് അതിനു മറുപടിയായി നല്കിയ നിയമോപദേശം.

ഇ-മെയില്‍ സന്ദേശങ്ങള്‍ പുറത്തായതോടെ ബോറിസ് ജോണ്‍സണെതിരെ രൂക്ഷമായി പ്രതികരിച്ചുകൊണ്ട്‌ടോറി എം.പിമാര്‍ രംഗത്തെത്തി. വിനാശകരമായ നോ-ഡീല്‍ ബ്രെക്‌സിറ്റിനെതിരെ എം.പിമാര്‍ നീങ്ങുന്നത് തടയാന്‍ പാര്‍ലമെന്റ് അടച്ചുപൂട്ടുകയെന്നത്ജനാധിപത്യ വിരുദ്ധവും നിന്ദ്യവും നിരുത്തരവാദപരവുമാണ് എന്ന് അവര്‍ തുറന്നടിച്ചു. ‘ഈ ഘട്ടത്തില്‍ പാര്‍ലമെന്റിനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള ഏതൊരു പദ്ധതിയും അതിരുകടന്നതാണ്.

ഈ പദ്ധതി തകര്‍ക്കുന്നതിനും ഇടപാടില്ലാത്ത ബ്രെക്സിറ്റ് തടയുന്നതിനുമുള്ള ആദ്യ അവസരംതന്നെ എം.പിമാര്‍ ഉപയോഗപ്പെടുത്തണം’ എന്ന് ഷാഡോ ബ്രെക്‌സിറ്റ് സെക്രട്ടറി കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു.രാജ്യത്തിന്റെ ഭാവിയെ ഭീഷണിപ്പെടുത്തുന്ന ഒരു ദേശീയ പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതില്‍ നിന്ന് പാര്‍ലമെന്റിരനെ ഒഴിവാക്കുന്നത് പൂര്‍ണ്ണമായും തെറ്റാണെന്ന് മുന്‍ അറ്റോര്‍ണി ജനറല്‍ ഡൊമിനിക് ഗ്രീവ് പറയുന്നു.

എന്നാല്‍ പാര്‍ലമെന്റ് താല്ക്കാവലികമായി പിരിച്ചുവിടുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും, ബ്രെക്സിറ്റ് കരാര്‍ നടപ്പാക്കുകയാണ് വേണ്ടതെന്നും ജോണ്‍സണ്‍ പറഞ്ഞു. അപ്പോഴും ഇ-മെയില്‍ സന്ദേശങ്ങള്‍ നിരസിക്കാന്‍ അദ്ദേഹം തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ്. ബ്രെക്‌സിറ്റ് നടപ്പാക്കണമെങ്കില്‍ ആദ്യം പാര്‍ലമെന്റ് അടച്ചുപൂട്ടുകയാണ് വേണ്ടതെന്ന് ആദ്യം അഭിപ്രായപ്പെട്ടത് ഡൊമിനിക് റാബ് ആയിരുന്നു. പ്രധാനമന്ത്രിയായതിനുശേഷംജോണ്‍സണ്‍ ആദ്യം ചെയ്ത കാര്യം റാബിനെവിദേശകാര്യ സെക്രട്ടറിയായി നിയമിക്കുക എന്നതായിരുന്നു.

സെപ്റ്റംബര്‍ 3-നാണ് ഇനി ബ്രിട്ടിഷ് പാര്‌ലുമെന്റ്‌ന വിളിച്ചു ചേര്‌ക്കേ ണ്ടത്. അതിനു ശേഷം ഏറ്റവും അടുത്ത ദിവസം മുതല്‍ഒക്ടോബര്‍ 17, 18 തീയതികളിലായി നടക്കുന്ന ബ്രെക്‌സിറ്റിനു മുമ്പുള്ള അവസാന യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി വരെഅഞ്ച് ആഴ്ചത്തേക്ക് പാര്‌ലയമെന്റ്ി അടച്ചിടാനായിരുന്നു പദ്ധതി. അതോടെ ന-ഡീല്‍ ബ്രക്‌സിറ്റ് തടയാന്‍ എം.പിമാര്ക്ക് കഴിയാതെവരും. ഈ വാരാന്ത്യത്തില്‍ ബിയാരിറ്റ്സിലെ ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കാനിരിക്കുകയാണ് ജോണ്‌സയണ്‍. അതിനിടെയുണ്ടായ പുതിയ വെളിപ്പെടുത്തലുകള്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കളെ പ്രകോപിപ്പിക്കാന്‍ സാധ്യതയുടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Share this news

Leave a Reply

%d bloggers like this: