അരുണ്‍ ജെയ്റ്റ്‌ലിയുടെ നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : ഓഗസ്റ്റ് 9ാം തീയതി ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ശ്വാസതടസം കൂടുതല്‍ ആയതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചയോടെ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് ജീവന്‍ നിലനിര്‍ത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

രാഷ്ട്രപതി രാംനാഥ് കോവിന്ദ്, കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍, ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബേ എന്നിവര്‍ എയിംസ് ആശുപത്രിയിലെത്തി അരുണ്‍ ജെയ്റ്റ്‌ലിയെ സന്ദര്‍ശിച്ചു. കഴിഞ്ഞ വര്‍ഷം മേയില്‍ അദ്ദേത്തെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. അനാരോഗ്യം മൂലം രണ്ടാം മോദി സര്‍ക്കാരില്‍ നിന്നും അരുണ്‍ ജെയ്റ്റ്‌ലി വിട്ടുനില്‍കുകയായിരുന്നു. മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കും കത്ത് നല്‍കിയിരുന്നു.

Share this news

Leave a Reply

%d bloggers like this: