രക്ഷാ പ്രവര്‍ത്തനം അതീവ ദുഷ്‌കരം : കവള പാറയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍ ; മഴ ശക്തമായി തുടരുന്നു; രണ്ടു ദിവസത്തിനിടെ സംസ്ഥാനത്ത് 80 ഉരുള്‍പൊട്ടലുകള്‍

മലപ്പുറം : സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയത്തുടര്‍ന്ന് ഇതുവരെ നഷ്ടപെട്ടത് 42 ജീവനുകള്‍ എന്ന് ഔദ്യോഗിക കണക്കുകള്‍. മലപ്പുറം, വയനാട് ജില്ലകളില്‍ ഇപ്പോഴും മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. മണ്ണിടിച്ചിലുണ്ടായ സ്ഥലങ്ങളില്‍ ഇപ്പോഴും ഒരുപാടു പേര്‍ കുടുങ്ങികിടക്കുന്നതായാണ് പ്രദേശവാസികള്‍ പറയുന്നത്. മലപ്പുറം കവളപ്പാറ ഭുതാനം കോളനി, വയനാട് മേപ്പാടി എന്നിവിടങ്ങളില്‍ സ്ഥിതി രൂക്ഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കേരളത്തെ നടുക്കിയ ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയിലെ രക്ഷാപ്രവര്‍ത്തനം വൈകുന്നു. രക്ഷാ ദൗത്യത്തിന് ശനിയാഴ്ച രാവിലെയോടെ സൈന്യം എത്തിയെങ്കിലും ശക്തമായ മഴ തുടരുന്ന സാഹ്യചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. വ്യാഴാഴ്ച രാത്രി ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയില്‍ വെള്ളിയാഴ്ച വൈകിട്ട് മാത്രമാണ് രക്ഷാപ്രവര്‍ത്തകരെത്തിയത്.

എന്നാല്‍ കാലാവസ്ഥ പ്രതികൂലമായതിനാല്‍ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്ത ശേഷം രക്ഷാപ്രവര്‍ത്തകര്‍ തിരിച്ചുപോകുകയായിരുന്നു. അതേസമയം മഴക്കെടുതി ഏറ്റവും അധികം ദുരന്തം വിതച്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ഉള്‍പ്പെടെയുള്ള എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ടും ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമാണുള്ളത്.

വാണിയമ്പലം മുണ്ടേരിയില്‍ 200 ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നു. യാത്രാ സൗകര്യമില്ല. ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള രക്ഷാ പ്രവര്‍ത്തനം നടത്താന്‍ ശ്രമം നടന്നുവരികയാണ്. ഇവിടെ ഭക്ഷണം ഉള്‍പ്പെടെ എത്തിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കനത്ത മഴ തുടങ്ങി രണ്ട് ദിവസത്തിനിടെ 8 ജില്ലകളിലായി 80 ഇടങ്ങളിള്‍ ഉരുള്‍പൊട്ടി.

പുത്തുമലയില്‍ എത്രപേര്‍ മണ്ണിനടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ഇപ്പോഴും വ്യക്തമല്ലെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. ഇവരെ കുറിച്ച് ഒരു വിവരവും ആര്‍ക്കും അറിയില്ലെന്നും മന്ത്രിപറഞ്ഞു. കാലാവസ്ഥ പ്രതികൂലമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ഇതുവരെ കാര്യക്ഷമാക്കാന്‍ സാധിച്ചിട്ടില്ല.

മലപ്പുറം ജില്ലയിലെ കവളപ്പാറയില്‍ 36 വീടുകളാണ് ഒലിച്ചുപോയിട്ടുള്ളത്. 38 പേരെ കാണാതായെന്നുമുള്ള നിഗമനത്തിലാണ് അധികൃതര്‍. 19 കുടുംബങ്ങളില്‍ നിന്നായി 41 പേരാണ് ഇവിടെ അപകടത്തില്‍പ്പെട്ടത്. രക്ഷാ പ്രവര്‍ത്തനം വൈകുന്നതോടെ ആരെയും രക്ഷിക്കാനുള്ള സാധ്യതയും ഇല്ലാതായിക്കഴിഞ്ഞിട്ടുണ്ട്.

മലപ്പുറം ജില്ലയിലെ കവളപ്പാറയില്‍ 36 വീടുകളാണ് ഒലിച്ചുപോയിട്ടുള്ളത്. 38 പേരെ കാണാതായെന്നുമുള്ള നിഗമനത്തിലാണ് അധികൃതര്‍. 19 കുടുംബങ്ങളില്‍ നിന്നായി 41 പേരാണ് ഇവിടെ അപകടത്തില്‍പ്പെട്ടത്. രക്ഷാ പ്രവര്‍ത്തനം വൈകുന്നതോടെ ആരെയും രക്ഷിക്കാനുള്ള സാധ്യതയും ഇല്ലാതായിക്കഴിഞ്ഞിട്ടുണ്ട്. വടക്കന്‍ ജില്ലകളില്‍ ഇപ്പോഴും മഴ തുടരുകയാണ്.

Share this news

Leave a Reply

%d bloggers like this: