നടിയെ ആക്രമിച്ച കേസ്; വിചാരണയ്ക്ക് സുപ്രീം കോടതിയുടെ സ്റ്റേ

നടിയെ ആക്രമിച്ച കേസിലെ വിചാരണയ്ക് സുപ്രീം കോടതിയുടെ സ്റ്റേ. കേസിലെ പ്രതിയും നടനുമായ ദിലീപിന്റെ ഹര്‍ജിയിലാണ് നടപടി. മെമ്മറി കാര്‍ഡ് തൊണ്ടിമുതലാണോ രേഖയാണോ എന്നുള്ള കോടതിയുടെ ചോദ്യത്തിന് മറുപടി നല്‍കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം തേടിയ സാഹചര്യത്തിലാണ് വിചാരണ സ്റ്റേ ചെയ്തത്. നടി പീഡിപ്പിക്കപ്പെടുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മെമറികാര്‍ഡ് വേണമെന്ന ഹര്‍ജി ജൂലൈയില്‍ കോടതി പരിഗണിക്കും. വേനലവധിക്ക് ശേഷമായിരിക്കും ഹര്‍ജി പരിഗണിക്കുക.

അതേസമയം, വിചാരണ സ്റ്റേ ചെയ്തതോടെ ആറുമാസത്തിനകം കേസില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന ഹൈക്കോടതി ഉത്തരവും ഇതോടെ സ്റ്റേ ചെയ്യപ്പെട്ടു. എന്നാല്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാത്ത സാഹചര്യം ആണെന്നും അടിയന്തരമായി കേള്‍ക്കണം എന്നും സംസ്ഥാന സര്‍ക്കാര്‍ ഇന്നും കോടതിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കേണ്ടി വരുമെന്ന് ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയാണ് ഇന്ന് പരിഗണിച്ചത്. കേസില്‍ പ്രതിയായ തന്റെ ഭാഗം വിശദീകരിക്കാന്‍ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് വേണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. എന്നാല്‍ ഇത് നല്‍കിയാല്‍ ദുരുപയോഗം ചെയ്യപ്പെടുമെന്ന് സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: