ബ്ലാഞ്ചര്‍ട്‌സ്ടൗണില്‍ ധ്യാനം ഇന്ന് ആരംഭിക്കും; പെസഹാ തിരുകര്‍മ്മങ്ങള്‍ ഒമ്പത് കേന്ദ്രങ്ങളില്‍…

ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ബ്ലാഞ്ചട്‌സ്ടൗണ്‍ സബ് സോണിന് വേണ്ടിയുള്ള നോമ്പുകാല ധ്യാനം ഇന്നും നാളെയും (ചൊവ്വാ, ബുധന്‍) വൈകിട്ട് 5 മണിമുതല്‍ 9 മണിവരെ ഹന്‍സ്ടൗണ്‍ സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ നടത്തപ്പെടും. റവ. ഡോ. ഇഗ്‌നേഷ്യസ് കുന്നുംപുറത്ത് OCD യാണ് ധ്യാനം നയിക്കുന്നത്. കുമ്പസാരത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഈ വര്‍ഷം പെസഹാ 9 കേന്ദ്രങ്ങളിലായി ക്രമീകരിച്ചിരിക്കുന്നു. ലൂക്കനില്‍ പാമേഴ്‌സ്ടൗണിലുള്ള സെന്റ്. ലോറന്‍സ് നാഷണല്‍ ബോയ്‌സ് സ്‌കൂള്‍ ഹാളില്‍ രാവിലെ 9 മണിക്കും, ബ്ലാക്ക് റോക്ക് ചര്‍ച്ച് ഓഫ് ഗാര്‍ഡിയന്‍ ഏഞ്ചല്‍സില്‍ രാവിലെ 10 മണിക്കും, സോര്‍ഡ്‌സ് റിവര്‍വാലിയിലുള്ള സെന്റ് ഫിനാന്‍സ് ചര്‍ച്ചില്‍ രാവിലെ 10 മണിക്കും, ഇഞ്ചികോര്‍ സെന്‍ പീറ്റേഴ്‌സ് ചര്‍ച്ചില്‍ രാവിലെ 11:30നും പെസഹ തിരുക്കര്‍മ്മങ്ങള്‍ നടക്കും.

ഉച്ചകഴിഞ്ഞ് 1:30 ന് ബ്രെ സെന്റ്. ഫെര്‍ഗാല്‍സ് ദേവാലയത്തിലും, രണ്ടുമണിക്ക് ബ്ലാഞ്ചട്‌സ്ടൗണ്‍ കുര്‍ബാന സെന്ററില്‍ ഹന്‍സടൗണ്‍ സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ചിലും, മൂന്നുമണിക്ക് ഇഞ്ചികോര്‍ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തിലും നാലുമണിക്ക് ബ്യൂമൗണ്ട് ചര്‍ച്ച് ഓഫ് നേറ്റിവിറ്റി ഓഫ് ഓവര്‍ ലോര്‍ഡിലും, അഞ്ചുമണിക്ക് താല ചര്‍ച്ച ഒഫ് ദി ഇന്‍കാര്‍നേഷന്‍ (ഫെര്‍ട്ടകയിന്‍) ദേവാലയത്തിലും കാല്‍കഴുകല്‍ ശുശ്രൂഷയും പെസഹ തിരുകര്‍മ്മങ്ങളും ഉണ്ടായിരിക്കും.

ദുഃഖ വെള്ളി, ദുഃഖ ശനി ദിവസങ്ങളില്‍ ലൂക്കന്‍ സോണിനു വേണ്ടിയുള്ള നോമ്പുകാല ധ്യാനം പാമേഷ്ടൗണ്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ വച്ച് രാവിലെ 9 മുതല്‍ 4 വരെ നടക്കും. ദുഃഖ വെള്ളി, ദുഃഖ ശനി ദിവസത്തെ തിരുകര്‍മ്മങ്ങളും ധ്യാനത്തോടൊപ്പം നടക്കും. ദുഃഖവെള്ളിയാഴ്ചയും, ദുഃഖ ശനിയാഴ്ചയും ബ്ലാഞ്ചട്‌സ്ടൗണ്‍ ഹണ്‍സ്ടൗണ്‍ തിരുഹൃദയ ദേവാലയത്തില്‍ രാവിലെ 9 മണിക്ക് തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും.

താല ഫെര്‍ട്ടകയിന്‍ ദേവാലയത്തില്‍ ദുഃഖവെള്ളി, ദുഃഖശനി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ അതതു ദിവസത്തെ തിരുക്കര്‍മ്മങ്ങള്‍ ഉണ്ടായിരിക്കും. ഒമ്പതു മാസ് സെന്‍സറുകളിലും ഈസ്റ്റര്‍ കുര്‍ബാന ശനി ഞായര്‍ ദിവസങ്ങളിലായി ക്രമീകരിച്ചിരിക്കുന്നു. ഏവരെയും തിരുക്കര്‍മ്മങ്ങളിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ ചാപ്ലിന്‍സ് അറിയിച്ചു

Share this news

Leave a Reply

%d bloggers like this: