അയര്‍ലണ്ടില്‍ ഈ ആഴ്ച നോര്‍ത്തേണ്‍ ലൈറ്റ് അറോറ ബോര്‍ലിസ് (ധ്രുവ ദീപ്തി) ദൃശ്യമാകും

ഡബ്ലിന്‍: പോളാര്‍ ലൈറ്റ് എന്ന് അറിയപ്പെടുന്ന ധ്രുവ ദീപ്തി ഇത്തവണ അയര്‍ലണ്ടില്‍ ദൃശ്യമാകുമെന്ന് ജ്യോതി ശാസ്ത്രജ്ഞര്‍. വടക്കന്‍ നോര്‍വേയില്‍ മാത്രമാണ് ഈ ദൃശ്യം കാണാന്‍ കഴിഞ്ഞിരുന്നത്. അയര്‍ലണ്ടിലെ വടക്കന്‍ ഭാഗത്ത് ഈ ആഴ്ച ആയിരിക്കും പോളാര്‍ ലൈറ്റ് ദൃശ്യമാകുന്നത്. വടക്കന്‍ ധ്രുവമേഖലയില്‍ ഉണ്ടാകുന്ന അറോറ ബോര്‍ലീസ്സിന്റെ ഭാഗമാണിത്.

സൂര്യനില്‍ നിന്നുള്ള ഇലക്ട്രിക് ചാര്‍ജ്ജ് കണങ്ങളും ഭൂമിയിലെ വാതകങ്ങളും തമ്മില്‍ വളരെ ഉയരത്തില്‍ വെച്ച് കൂട്ടിമുട്ടുന്നതാണ് ധ്രുവ ദീപ്തി എന്നറിയപ്പെടുന്നത്. വടക്കന്‍-തെക്കന്‍ ധ്രുവ മേഖലയിലും ഈ പ്രതിഭാസം ഉണ്ടാകാറുണ്ട്. ചക്രവാളങ്ങളില്‍ നീല, പച്ച, പിങ്ക്, വയലറ്റ് നിറത്തില്‍ മനോഹരമായ ദൃശ്യവിരുന്നാണ് അറോറ ബോര്‍ലിസ് സമ്മാനിക്കുന്നത്. ഭൂമിയില്‍ നിന്നും 60 മൈല്‍ ഉയരത്തില്‍ ഓക്‌സിജന്റെ തന്മാത്രകളും സൂര്യ കിരണങ്ങളും കൂട്ടിമുട്ടുമ്പോള്‍ ദൃശ്യമാകുന്നത് മഞ്ഞ കലര്‍ന്ന പച്ച നിറമായിരിക്കും.

വളരെ ഉയരത്തില്‍ ഓക്‌സിജന്‍ തന്മാത്രകള്‍ കൂട്ടിമുട്ടുമ്പോള്‍ ചുവപ്പ് നിറവും ധ്രുവ ദീപ്തിയില്‍ കാണാം. ഇത്തവണ ഈ നോര്‍ത്തേണ്‍ ലൈറ്റിന്റെ വ്യാപ്തി വര്‍ധിച്ചതോടെ അയര്‍ലണ്ടിലും ഈ കാഴ്ച ദൃശ്യമാകും.

ഡികെ

Share this news

Leave a Reply

%d bloggers like this: