കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാ. റോബിന്‍ വടക്കുഞ്ചേരിക്ക് 20 വര്‍ഷം കഠിന തടവ്

പള്ളിമേടയില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു ഗര്‍ഭിണിയാക്കിയ കൊട്ടിയൂര്‍ പീഡന കേസില്‍ പള്ളി വികാരി ആയിരുന്ന ഫാ . റോബിന്‍ വടക്കുംചേരിക്ക് വിവിധ വകുപ്പുകളിലായി അറുപത് വര്‍ഷം തടവ് ശിക്ഷ. എന്നാല്‍ എല്ലാം ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ 20 വര്‍ഷം കൊണ്ട് ശിക്ഷ അവസാനിക്കും. മുന്നു ലക്ഷം രൂപ പിഴയും ഒടുക്കണം. പിഴത്തുകയില്‍ 1.5 ലക്ഷം ഇരയ്ക്ക് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. പോക്‌സോ നിയമപ്രകാരമുള്ള കേസില്‍ തലശ്ശേരി അഡീഷനല്‍ സെഷന്‍സ് കോടതി (ഒന്ന്)യുടേതാണ് വിധി. റോബിന്‍ വടക്കും ചേരി കുറ്റക്കാരനെന്ന് നേരത്തെ കോടതി കണ്ടത്തിയിരുന്നു. ഇതിന് പിറകെയാണ് ശിക്ഷ വിധിച്ചത്.

മുന്നു വകുപ്പുളിലായാണ് 60 വര്‍ഷത്തെ തടവാണ് കോടതി വിധിച്ചത്. എന്നാല്‍ ഇത് ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നും കോടതി തലശ്ശേരി പോക്സോ കോടതി ജഡ്ജി പി.എന്‍.വിനോദ് ശിക്ഷ വിധിയില്‍ വ്യക്തമാക്കി. കൊട്ടിയൂര്‍ സെയ്ന്റ് സെബാസ്റ്റ്യന്‍സ് പള്ളിവികാരിയും കൊട്ടിയൂര്‍ ഐ.ജെ.എം.എച്ച്.എസ്.എസ്. ലോക്കല്‍ മാനേജറുമായിരുന്നു വയനാട് നടവയലിലെ ഫാ. റോബിന്‍ വടക്കുഞ്ചേരി. ബലാത്സംഗത്തിനും പോക്സോ വകുപ്പുപ്രകാരവുമാണ് വൈദികന്റെ പേരിലുള്ള കേസ്.

അതിനിടെ കന്യാസ്ത്രീകളും വയനാട് ശിശുക്ഷേമ സമിതി മുന്‍ ചെയര്‍മാന്‍ ഫാദര്‍ തോമസ് തേരകമുള്‍പ്പെടെയുടള്ള മറ്റ് ആറ് പ്രതികളെ വെറുതെ വിട്ടു. മറ്റ് ആറ് പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ലെന്ന് വ്യക്തമാക്കിയായിരുന്ന നടപടി. അതേസമയം, കേസിന്റെ വിചാരണ വേളയില്‍ കൂറുമാറിയ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ നടപടിക്കും കോടതി നിര്‍ദേശം നല്‍കി. ഇരയുടെ സംരക്ഷണം ലീഗല്‍ സര്‍വീസ് അതോറിറ്റ് നല്‍കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.

2017 ഫെബ്രുവരി 26നാണ് പേരാവൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. കൂത്തുപറമ്പ് ക്രിസ്തുരാജ് ആശുപത്രിയില്‍ 2016 ഡിസംബറില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടി പ്രസവിച്ചതോടെയാണ് കേസിന്റെ തുടക്കം. ചൈല്‍ഡ് ലൈന്‍ നല്‍കിയ വിവരമനുസരിച്ചാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. 2017 ഫെബ്രുവരിയില്‍ ഫാദര്‍ റോബിന്‍ വടക്കുംചേരിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 7 പ്രതികളുള്ള കേസില്‍ വിചാരണ 7 മാസമാണ് നീണ്ടുനിന്നത്. 38 സാക്ഷികളെയാണ് വിസ്തരിച്ചത്. ഒടുവില്‍ കേസ് റജിസ്റ്റര്‍ ചെയ്ത് രണ്ടു വര്‍ഷം തികയുന്ന ഘട്ടത്തിലാണ് വിധി. 3,000 പേജുള്ള കുറ്റപത്രമാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചത്.

Share this news

Leave a Reply

%d bloggers like this: