തിരുവനന്തപുരം ഉള്‍പ്പെടെ ആറു വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കും

തിരുവനന്തപുരം ഉള്‍പ്പെടെ രാജ്യത്തെ ആറു വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കും. കേന്ദ്ര സര്‍ക്കാരാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. അഹമ്മദാബാദ്, ജയ്പുര്‍, ലക്നോ, ഗോഹട്ടി, മംഗളൂരു എന്നീ വിമാനത്താവങ്ങളാണ് തിരുവനന്തപുരത്തിന് പുറമെ സ്വകാര്യവത്കരിക്കുന്നതിന് ധാരണയായിരിക്കുന്നത്.

ഇതിന് കേന്ദ്ര മന്ത്രിസഭാ യോഗം തത്വത്തില്‍ അംഗീകാരം നല്‍കി. വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കുന്നത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നീതി ആയോഗ് സിഇഒ, വ്യോമയാന സെക്രട്ടറി, സാമ്പത്തികകാര്യ സെക്രട്ടറി, എക്സ്പെന്‍ഡിച്ചര്‍ സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തി. ഇവര്‍ അടങ്ങുന്ന സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികള്‍.

ഈ ആറു വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിലൂടെ പ്രവര്‍ത്തനം, നിയന്ത്രണം, വികസനം എന്നിവ പൊതു-സ്വകാര്യ പങ്കാളിത്തം (പിപിപി) അടിസ്ഥാനത്തിലായിരിക്കും. ഇതിലൂടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യ വികസനം സാധ്യമാകും. രാജ്യത്ത് നിലവില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചി ഉള്‍പ്പെടെയുള്ള അഞ്ച് വിമാനത്താവളങ്ങള്‍ ഇത്തരത്തിലുള്ളതാണ്.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: