ഓ ഐ സി സി മേഖല കമ്മറ്റികള്‍ രൂപീകരിക്കുന്നു.

ഡബ്ലിന്‍  : ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് അയര്‍ലണ്ടിലെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി മേഖല കമ്മറ്റികള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു. 2019 ഭാരതത്തിലെ പാര്‌ലമെന്റ് തിരഞ്ഞെടുപ് മുന്നില്‍കണ്ടുകൊണ്ടു അയര്‍ലണ്ടിലെ ഭാരതീയരുടെ ഇടയില്‍ പ്രത്യേകിച്ച് മലയാളികളോട് ഒപ്പം നിന്ന് കൊണ്ട് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനായി ഓ ഐ സി സി കമ്മറ്റി നിലപാട് സ്വീകരിച്ചു. മേഖല കമ്മറ്റികള്‍ രൂപീകരിക്കുന്നതിന്റെ ചുമതലകള്‍ പുനഃസംഘടിപ്പിച്ച കമ്മറ്റിയില്‍ നിന്നും ശ്രീ ജോര്‍ജ് വര്ഗീസ് ( വാട്ടര്‍ഫോര്‍ഡ് ) , ശ്രീ വിനോയ് പനച്ചിക്കല്‍ ( ദ്രോഗ്‌ഹെഡ ) എന്നിവരെ നിയോഗിച്ചു. മുന്‍ കെ എസ് യു നേതാവും എം ജി യൂണിവേഴ്‌സിറ്റി മുന്‍ സെനറ്റ് മെമ്പറും ആണ് ശ്രീ ജോര്‍ജ് വര്ഗീസ് ; മുന്‍ കെ എസ് യു യൂത്ത് കോണ്‍ഗ്രസ് നേതാവും പുനഃസംഘടിപ്പിച്ച കമ്മറ്റിയിലെ വൈസ് പ്രസിഡന്റും ആണ് ശ്രീ വിനോയ് പനച്ചിക്കല്‍ എന്ന് ഓ ഐ സി സി കമ്മറ്റി പത്ര കുറിപ്പിലൂടെ അറിയിച്ചു.

0877888374
0894186869
0892115979

Share this news

Leave a Reply

%d bloggers like this: