അമൃത്സര്‍: പഞ്ചാബിലെ അമൃത്സറില് ട്രാക്കില്‍ നിന്ന ജനക്കൂട്ടത്തിലേക്ക് ട്രെയിനിടിച്ച് കയറി അമ്പതോളം പേര് മരിച്ചു. അമൃത്സറിലെഛൗറ ബസാറിലാണ് സംഭവം. ദസറ ആഘോഷത്തിനിടെ ട്രാക്കില്‍ കൂടി നിന്ന ആള്‍ക്കൂട്ടത്തിലേക്ക് ട്രെയിനിടിച്ച് കയറുകയായിരുന്നു. രാവണരൂപം റെയില്‍വെ ട്രാക്കില്‍ വെച്ച് കത്തിക്കുകയായിരുന്നു ജനക്കൂട്ടം.
പഠാന്‍കോട്ടില്‍ നിന്ന് അമൃത്സറിലേക്ക് വരികയായിയായിരുന്നു ട്രെിയിനാണ് അപകടത്തില്‍പ്പെട്ടത്. നിരവധിപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും മരിച്ചവരില്‍ നിരവധി കുട്ടികളുമുണ്ട്.
പടക്കം പൊട്ടുന്ന ശബ്ദം കാരണം ആരും ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല. നൂറിലേറെ പേര് മരിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. 500-700 പേര് പാളങ്ങളിലുണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കോലം കത്തിക്കുന്നതിനിടെ പരിസരം മുഴുവന്‍ പടക്കങ്ങള്‍ ചിതറിത്തെറിച്ചിരുന്നു. ഇതിനിടെ ഓടി മാറാന്‍ ശ്രമിച്ചവരും പാളത്തിലേക്കാണു കടന്നത്. ഇതായിരിക്കാം അപകട കാരണമെന്നും പറയപ്പെടുന്നു.
അപകടം നടക്കുന്ന സമയത്തെ വിഡിയോകളും പുറത്തു വന്നിട്ടുണ്ട്. മരിച്ചവരുടെ എണ്ണം ഔദ്യോഗികമായി ഇതുവരെ പുറത്തുവിട്ടിട്ടില്ല. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്കു മാറ്റി. അധികൃതര്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.
Amritsar train accident video pic.twitter.com/hb9Q3f9qL6
— Satinder pal singh (@SATINDER_13) October 19, 2018
#WATCH The moment when the DMU train 74943 stuck people watching Dussehra celebrations in Choura Bazar near #Amritsar (Source:Mobile footage-Unverified) pic.twitter.com/cmX0Tq2pFE
— ANI (@ANI) October 19, 2018
updating ….
എ എം