കൊച്ചിയില്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ടയില്‍ പിടിച്ചെടുത്തത് 200 കോടി വിലവരുന്ന ലഹരിമരുന്ന്

കൊച്ചിയില്‍ വന്‍ മയക്കുമരുന്നു വേട്ടയില്‍ പിടിച്ചെടുത്തത് 200 കോടി വിലവരുന്ന ലഹരിമരുന്ന്. ന്യൂജെന്‍ ലഹരിമരുന്നായ എം.ഡി.എം.എയാണ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് പ്രത്യേക സ്‌ക്വാഡ് പിടികൂടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്താരാഷ്ട്ര വിപണിയില്‍ 200 കോടി രൂപ വിലയുള്ള 32 കിലോ എം.ഡി.എം.എ (മെത്തലീന്‍ ഡയോക്സി മെത്താഫിറ്റമൈന്‍) ആണ് പിടിച്ചെടുത്തത്. കേരളത്തില്‍ ആദ്യമായാണ് ഇത്രയും വിലപിടിപ്പുള്ള എം.ഡി.എം.എ. ഇനത്തിലെ മയക്കുമരുന്നു കണ്ടെത്തുന്നത്.

കേരളത്തില്‍ ആദ്യമായാണ് ഇത്രയധികം എംഡിഎംഎ പിടികൂടുന്നതെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയില്‍ പാലക്കാട് സ്വദേശികളില്‍നിന്ന് അഞ്ചു കിലോ പിടികൂടിയിരുന്നു. ജൂണില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്ന് പത്തുകോടി രൂപ വിലമതിക്കുന്ന എംഡിഎംഎ ഡിആര്‍ഐ വിഭാഗവും പിടികൂടിയിരുന്നു.

എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എ.എസ്. രഞ്ജിത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. എറണാകുളം ഷേണായീസിന് സമീപമുള്ള കൊറിയര്‍ സര്‍വീസിലെ പായ്ക്കറ്റില്‍ നിന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്. സെപ്ഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി.സുരേഷ്, എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.ജി. കൃഷ്ണകുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍ എന്‍.ജി. അജിത്കുമാര്‍, എന്‍.ഡി. ടോമി, പി.ഇ. ഉമ്മര്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

 

ഡികെ

Share this news

Leave a Reply

%d bloggers like this: