പശുവിന്റെ പേരില്‍ വീണ്ടും കൊല: യുപിയില്‍ ഗോവധം ആരോപിച്ച് മധ്യവയസ്‌കനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി

പശുവിന്റെ പേരില്‍ മനുഷ്യനെ കൊലപ്പെടുത്തുന്ന സംഭവം വീണ്ടും. ഉത്തര്‍പ്രദശിലെ ഹാപൂരിലാണ് പുതിയ സംഭവം. ഖ്വാസിം എന്ന 45 വയസുകാരനാണ് ക്രൂരമായി കൊല്ലപ്പെട്ടത്.

പശുവിനെ കൊന്നുവെന്ന് ആരോപിച്ച് ഒരു സംഘമാളുകള്‍ ഖ്വാസിമിനെയും സമയുദ്ദീന്‍ എന്ന 65 വയസുകാരനെയും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഹാപൂരിലെ പിലാക്വയിലാണ് സംഭവം. ഇവിടെ അയല്‍ഗ്രാമത്തില്‍ നിന്ന് ബൈക്കുകളിലെത്തിയ ഒരു സംഘം യുവാക്കള്‍ ഗോവധം നടത്തിയെന്ന് ആരോപിച്ച് ഖ്വാസിമിനെയും സമയുദ്ദീനെയും മര്‍ദ്ദിക്കുകയായിരുന്നു.

ക്രൂരമായി മര്‍ദ്ദമേറ്റ ഖ്വാസിം മരിക്കുകയായിരുന്നു. മര്‍ദ്ദമേറ്റ സമയുദ്ദീനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ ആക്രമികളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്നും വാര്‍ത്തകളുണ്ട്. ഗോവധമല്ല ആക്രമണത്തിന് പിന്നിലെന്നും പശുവിനെ മോഷ്ടിച്ചുകടത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കാണ് ക്രൂരമായ ആക്രമണത്തിലും ഒരാളുടെ മരണത്തിലും കലാശിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഖ്വാസിമിനെയും സമയുദ്ദീനെയും മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ക്രൂരമായി മര്‍ദ്ദമേറ്റ ഖ്വാസിം വെള്ളം ചോദിച്ചപ്പോള്‍ അത് നിരസിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കഴിഞ്ഞ മാസം മധ്യപ്രദേശില്‍ ഗോവധമാരോപിച്ച് സമാനമായ രീതിയില്‍ ഒരാളെ കൊലപ്പെടുത്തുകയും മറ്റൊരാളെ ക്രൂമായി ആക്രമിച്ചുപരുക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. സത്നയിലെ അംഗര്‍ സ്വദേശികളാണ് ഗോരക്ഷാ പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തിനിരയായത്. 45 കാരനായ റിയാസാണ് കൊല്ലപ്പെട്ടത്. ഇയാളുടെ കൂടെയുണ്ടായിരുന്ന ഷക്കീലിനാണ് ക്രൂരമായി പരുക്കേറ്റത്.

https://twitter.com/imMAK02/status/1008931751433924609

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: