റ്റിപ്പററിയില്‍ പാല്‍ ഉത്പന്നങ്ങളില്‍ ലെഡ് അംശം അളവില്‍ കൂടുതല്‍: മുന്നറിയിപ്പ് നല്‍കി വിദഗ്ധര്‍

റ്റിപ്പററി: ടിപ്പററിയില്‍ ഭക്ഷ്യ ശൃംഖലയില്‍ ലെഡിന്റെ അളവ് വന്‍ തോതില്‍ ഉയരുന്നതില്‍ ആശങ്ക. ടിപ്പററിയിലെ സില്‍വെര്‍മിന്‍സ് മേഖലയിലാണ് പ്രശ്‌നം രൂക്ഷമാകുന്നത്. ഇവിടെ ജല വിതരണ സംവിധാനങ്ങളിലും, പാല്‍ ഉത്പാദന കേന്ദ്രങ്ങളിലും പരിശോധന ഇടക്കിടെ നടത്തണമെന്ന് പരിസ്ഥിതി- ആരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 2017 ല്‍ ഇവിടുത്തെ ഫാമുകളില്‍ പശുക്കള്‍ ചത്തൊടുങ്ങാന്‍ കാരണമയത്തും ഈ വിഷ മൂലകത്തിന്റെ സാന്നിധ്യമായിരുന്നു.

പശുക്കള്‍ ചത്തൊടുങ്ങന്‍ തുടങ്ങിയതോടെ നടത്തിയ പരിശോധനയില്‍ സില്‍വെര്‍മിന്‍സ് മേഖല സ്വാഭാവികമായി ലെഡ് രൂപപ്പെടുന്ന പ്രദേശമാണെന്നു കണ്ടെത്തപ്പെട്ടു. ഇതോടെ ഇവിടെ നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന പാല്‍ ഉത്പന്നങ്ങള്‍ക്ക് താത്കാലിക നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. സില്‍വെര്‍മിന്‍സില്‍ കുടിവെള്ള സ്രോതസുകളിലും ഇതേ അപകടം പല തവണ കണ്ടെത്തിയെങ്കിലും ഈ പ്രദേശത്ത് നിരന്തരമായ പരിശോധന സംവിധാനങ്ങള്‍ ഇല്ലാത്തത് ജനജീവിതം അപകടത്തിലാകുമെന്ന് പരിസ്ഥിതി വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

മണ്ണില്‍ സമ്പുഷ്ടമായ ലെഡ് പുല്ല് തിന്നുന്നതിലൂടെ പശുക്കളില്‍ എത്തും. മനുഷ്യരിലും, മൃഗങ്ങളിലും ഒരുപോലെ അപകടകാരിയായ ഈ രാസവസ്തു ഉണ്ടാകുന്ന പ്രത്യാഘതങ്ങള്‍ക്ക് വളരെ വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഇ.പി.എ പറയുന്നു.1993 എല്‍ സില്‍വെര്‍മിന്‍സില്‍ ലെഡ് കമ്പനി നടത്തിയ ഖനനത്തിന്റെ അവശിഷ്ടങ്ങള്‍ ഈ പ്രദേശത്ത് കുന്നുകൂടിയതും കന്നുകാലികളില്‍ വന്‍ തോതില്‍ ഈ മൂലകം എത്തിച്ചേരാന്‍ കാരണമായി.

ഈ മേഖലയിലെ അപകടാവസ്ഥ തിരിച്ചറിഞ്ഞ് കര്‍ഷകര്‍ക്ക് വേണ്ട വിധത്തിലുള്ള ബോധവത്കരണം നടത്താന്‍ ഇനിയും വൈകരുതെന്ന് പരിസ്ഥിതി വകുപ്പ് നിര്‍ദ്ദേശിക്കുന്നു. മണ്ണ്, കുടിവെള്ള പരിശോധനകള്‍ 6 മാസത്തില്‍ ഒരിക്കല്‍ നിര്‍ബന്ധമാക്കി ലെഡ് കൂടിയ സ്ഥലങ്ങളില്‍ കൃഷിചെയ്യുനതും, കന്നുകാലികളെ പുല്ല് തീറ്റുന്നതും ഒഴിവാക്കിയാല്‍ ഈ പ്രശ്‌നത്തെ നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് പരിസ്ഥിവകുപ്പിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

 

 

 

എ.എം

Share this news

Leave a Reply

%d bloggers like this: