വ്‌ലാദിമിര്‍ പുടിന്‍ നാലാമതും റഷ്യന്‍ പ്രസിഡന്റ്; തിരഞ്ഞെടുപ്പു ജയം വെല്ലുവിളിയില്ലാതെ

മോസ്‌കോ: പൊതുതെരഞ്ഞെടുപ്പില്‍ അനായാസ ജയം നേടി വ്‌ലാദിമിര്‍ പുടിന്‍ നാലാമതും റഷ്യന്‍ പ്രസിഡന്റ്. 76 ശതമാനം വോട്ട് നേടിയാണ് പുടിന്‍ പ്രസിഡന്റാകുന്നത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് പുടിന്‍ പ്രസിഡന്റാവുന്നത്. പുതിയ നിയമപ്രകാരം പുടിന് 2024 വരെ പ്രസിഡന്റ് പദത്തില്‍ തുടരാം. ഇരട്ടച്ചാരനെ വധിച്ച സംഭവത്തില്‍ രാഷ്ട്രം വിമര്‍ശനങ്ങള്‍ നേരിടുകയും യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്.

13 ശതമാനം വോട്ട് നേടിയ റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പവേല്‍ ഗ്രുഡിന്‍ രണ്ടാം സ്ഥാനത്തും ആറു ശതമാനം വോട്ട് നേടിയ ലിബറല്‍ ഡെമോക്രാറ്റിക്? പാര്‍ട്ടിയുടെ വ്‌ലാദമിര്‍ ഷിറിനോവ്‌സ്‌കി മൂന്നാം സ്ഥാനത്തും എത്തി. പുടിന്റെ രാഷ്ട്രീയ ഗുരുവിന്റെ മകള്‍ സീനിയ സോബ്ചക് രണ്ട് ശതമാനവും കമ്യൂണിസ്?റ്റ്? ഓഫ്? റഷ്യയുടെ മാക്?സിം സുര്യാക്കിന്‍ 0.6 ശതമാനവും വോട്ടുകള്‍ നേടി.

വന്‍ വിജയം സമ്മാനിച്ച റഷ്യന്‍ ജനതക്ക് നന്ദിയെന്ന് മോസ്‌കോയില്‍ നടന്ന വിജയാഘോഷ റാലിയില്‍ പുടിന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ രാജ്യത്തിന്റെ നേട്ടങ്ങളെ ജനങ്ങള്‍ പരിഗണിച്ചെന്നും കൂടുതല്‍ ഉത്തരവാദിത്തതോടെ മുന്നോട്ടു പോകുമെന്നും പുടിന്‍ വ്യക്തമാക്കി.

യുക്രെയ്‌നില്‍ നിന്ന് അടുത്തിടെ ക്രീമിയയെ രാജ്യത്തോട് ചേര്‍ത്തതും സിറിയയില്‍ നടത്തിയ അസദ് അനുകൂല ഇടപെടലും വന്‍ ശക്തി രാഷ്ട്രമെന്ന പദവിയിലേക്ക് റഷ്യയെ എത്തിക്കാന്‍ പുടിന് സാധിച്ചത് വലിയ ജനപിന്തുണക്ക് കാരണമായി.

എട്ടു പേര്‍ മത്സര രംഗത്തുണ്ടായിരുന്ന തെരഞ്ഞെടുപ്പില്‍ അഭിപ്രായ സര്‍വേകളില്‍ പുടിന്‍ ബഹുദൂരം മുന്നിലായിരുന്നു. 2012െല പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുണൈറ്റ് റഷ്യ പാര്‍ട്ടി സ്ഥാനാര്‍ഥിയായിരുന്ന പുടിന്‍ ഇത്തവണ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് മല്‍സരിച്ചത്.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: