ഡബ്ലിനിലേക്ക് Autodesk-ന്റെ പ്രവേശനം: സോഫ്റ്റ്വെയര്‍ മേഖലയില്‍ തൊഴില്‍ ചാകര

ഡബ്ലിന്‍: യു.എസ് ഡിസൈന്‍ സോഫ്റ്റ്വെയര്‍ കമ്പനി Auto desk ഡബ്ലിനിലെത്തുന്നു. നഗരത്തില്‍ 200 തൊഴിലവസരങ്ങളാണ് ഇതോടെ വന്നെത്തുന്നത്. ഫിനാന്‍സ്, ഡിസൈന്‍, സെയില്‍സ് എന്‍ജിനിയറിങ് മേഖലകളില്‍ ബിരുദധാരികള്‍ക്ക് വന്‍ അവസരങ്ങളാണ് Auto desk-ന്റെ വാഗ്ദാനം. യൂറോപ്പിലെ കമ്പനിയുടെ ഏറ്റവും വലിയ ഓഫീസാണ് ഡബ്ലിനില്‍ തുറക്കുന്നത്.

കംപ്യുട്ടര്‍ എയ്ഡഡ് ഡിസൈന്‍ സോഫ്റ്റ്വെയര്‍ രംഗത്ത് ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുന്നതോടൊപ്പം യൂറോപ്പില്‍ എല്ലായിടത്തും ജോലിചെയ്യാന്‍ ഉദ്യോഗാര്‍ത്ഥികള്‍ സന്നദ്ധതരായിരിക്കണം. ഡബ്ലിനില്‍ സെന്‍ട്രല്‍ ബാങ്ക്, ന്യൂ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ അടക്കം നിരവധി ബില്‍ഡിങ്ങുകളുടെ ഡിസൈന്‍സ് പൂര്‍ത്തിയാക്കിയ മികവും Auto desk-ന്റേതാണ്. ഡബ്ലിനില്‍ തുറക്കുന്ന ഓഫീസിന് സാമ്പത്തിക സഹായം നല്‍കുന്നത് ബിസിനസ്സ് ഡിപ്പാര്‍ട്‌മെന്റും ഐ.ഡി.എ-യും ആയിരിക്കും.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: