അയര്‍ലണ്ടില്‍ തൊഴില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ട് കുടിയേറ്റക്കാര്‍ പീഡനത്തിന്റെ ഇരകള്‍

ഡബ്ലിന്‍: അയര്‍ലണ്ടില്‍ മാന്വല്‍ ജോലിയില്‍ ഏര്‍പ്പെടുന്ന വിദേശിയരായ തൊഴിലാളികള്‍ക്ക് തൊഴില്‍ കേന്ദ്രങ്ങള്‍ നല്‍കുന്നത് കൊടിയ പീഡനങ്ങള്‍. രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ വകവെയ്ക്കാതെ ഇവര്‍ക്ക് നീണ്ട മണിക്കൂറുകള്‍ ജോലി ചെയ്യേണ്ടി വരികയും എന്നാല്‍ മണിക്കൂറുകള്‍ വെട്ടിക്കുറച്ച് ശമ്പളം നല്‍കുകയും ചെയ്യുന്ന കേസുകള്‍ വര്‍ക്ക് പ്ലെയിസ് റിലേഷന്‍സ് കമ്മീഷന്റെ പരിഗണനക്കെത്തി. ഏഷ്യന്‍, ആഫ്രിക്കന്‍ വംശജര്‍ക്ക് നേരെയാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെന്നും ഡബ്ല്യൂ. ആര്‍. സി. കണ്ടെത്തി. 2 ശതമാനത്തോളം യുറോപ്യന്മാരും ഇത്തരം ചൂഷണങ്ങള്‍ക്ക് വിധേയരാകുന്നുണ്ട്. ഹോസ്പിറ്റാലിറ്റി മേഖലയില്‍ ആണ് കൂടുതലും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

മനുഷ്യക്കടത്തിലൂടെ രാജ്യത്തെത്തിയവരെയും തൊഴില്‍ മേഖലയില്‍ പീഡനങ്ങള്‍ക്ക് ഇരകളാക്കി വരുന്ന കേസുകളും ഡബ്ല്യൂ.ആര്‍.സി യുടെ പരാതി സെല്ലിലെത്തിയതായി വര്‍ക്ക് റിലേഷന്‍സ് കംമീഷന്‍ ഡയറക്ടര്‍ ഔഗ് ബാക്ക്ലി ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിശദമാക്കി. അയര്‍ലണ്ടില്‍ തൊഴില്‍ നിയമങ്ങള്‍ തെറ്റിക്കുന്നവരെ നിയന്ത്രിക്കാന്‍ കുടിയേറ്റ തൊഴില്‍ നിയമങ്ങള്‍ ശക്തമാക്കുമെന്നും ബാക്ക്ലി അറിയിച്ചു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: