പരിശുദ്ധ പ്രണയത്തിനായി ഒരു ദിനം – ഹാപ്പി വാലന്റൈന്‍സ് ഡേ

 

പ്രണയിക്കുന്നവര്‍ക്കു വേണ്ടി ജീവന്‍ വെടിഞ്ഞ പുരോഹിതന്റെ ഓര്‍മ്മയ്ക്കായി ഈ ദിനം ‘വാലന്റൈന്‍ ഡേ’ ആയി ആഘോഷിക്കുന്നു. പരിശുദ്ധ പ്രണയം പറയാനും പങ്കുവയ്ക്കാനുമുളള ദിവസമാണ് ഇന്ന്. പ്രണയിക്കുന്നവര്‍ പരസ്പരം ഹൃദയം കൈമാറിയും സമ്മാനങ്ങള്‍ നല്‍കിയും പരിശുദ്ധ പ്രണയത്തെ കൂടുതല്‍ ദൃഢമാക്കുന്ന ദിനമാണ് ഇന്ന്. നിരവധി ഐതിഹ്യങ്ങള്‍ ഇന്നേ ദിനവുമായി പ്രാബല്യത്തില്‍ ഉണ്ട്. അതില്‍ സെന്റ് വാലന്റൈന്‍ എന്ന പുരോഹിതനുമായി ബന്ധപ്പെട്ടുള്ള കഥയാണ് പ്രധാനം.

ക്ലോഡിയസ് ചക്രവര്‍ത്തി റോം ഭരിച്ചിരുന്ന കാലത്ത് വാലന്റൈനായിരുന്നു കത്തോലിക്കാ സഭയുടെ ബിഷപ്പ്. അക്കാലത്ത് സൈന്യത്തിലുള്ള യുവാക്കള്‍ വിവാഹം കഴിക്കരുത് എന്ന് നിഷ്‌കര്‍ഷിച്ചിരുന്നു. വിവാഹം കഴിഞ്ഞാല്‍ പുരുഷന്‍മാര്‍ക്ക് യുദ്ധത്തില്‍ ശ്രദ്ധ കുറയും എന്നതിനാലായിരുന്നു അത്. എന്നാല്‍ വാലന്റൈന്‍ പരസ്പരം സ്നേഹിക്കുന്നവരുടെ വിവാഹം നടത്തി കൊടുത്ത്. ഇതറിഞ്ഞ ചക്രവര്‍ത്തി അദ്ദേഹത്തെ ജയിലില്‍ അടച്ചു. എന്നാല്‍ ജയിലറുടെ അന്ധയായ മകളുമായി വാലന്റൈന്‍ പ്രണയത്തിലായി. വാലന്റൈന്റെ പരിശുദ്ധമായ പ്രണയം മൂലം പ്രണയിനിക്ക് കാഴ്ച തിരിച്ചു കിട്ടി. എന്നിട്ടും വാലന്റൈന്റെ തല വെട്ടാനായിരുന്നു നിര്‍ദേശം. മരിക്കുന്നതിനു മുമ്പായി വാലന്റൈന്‍ പ്രണയിനിക്കായി ഇത്രമാത്രമെഴുതി, ഫ്രം യുവര്‍ വാലന്റൈന്‍….. പ്രണയിക്കുന്നവര്‍ക്കു വേണ്ടി ജീവന്‍ വെടിഞ്ഞ പുരോഹിതന്റെ ഓര്‍മ്മയ്ക്കായി ഈ ദിനം വാലന്റൈന്‍ ഡേ ആയി ആഘോഷിക്കുന്നു.

റോമന്‍ കത്തോലിക്ക സഭയിലെ വിശുദ്ധനായ വാലന്റൈന്റെ പേര് പിന്നീട് റോമന്‍ കാത്തലിക് കലണ്ടറില്‍ നിന്നും നീക്കി. 1969ലാണ് അദ്ദേഹത്തേ നീക്കിയത്. രക്തസാക്ഷിയായി അറിയപ്പെടുന്ന ആളും അവരുടെ പ്രവര്‍ത്തകളും ദൈവം മാത്രം അറിയുന്നതായിരിക്കണമെന്ന് എഡി 496 പോപ്പ് ജെലേസിയസ് ഒന്നാമന്‍ പ്രഖ്യാപിച്ചു. സ്വന്തം പേരില്‍ പ്രശസ്തനായ വാലന്റൈനെ കലണ്ടറില്‍ നിന്നും നീക്കിയത് ഇതിന്റെ പേരിലായിരുന്നു. യഥാര്‍ത്ഥ വാലന്റൈന്‍ ആരാണ് എന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നിരുന്നാലും കാത്തോലിക്കാ സഭയിലെ വിശുദ്ധന്മാരുടെ ഔദ്യോഗിക പട്ടികയില്‍ അദ്ദേഹത്തിന്റെ പേരുണ്ട്.

പ്രണയത്തിന്റേത് മാത്രമല്ല വിപണിയുടേയും ഉത്സവമാണ് വാലന്റൈന്‍സ് ദിനം. സന്ദേശങ്ങളും സമ്മാനങ്ങളും ഒക്കെയായി വിപണിയിലും പ്രണയദിനം സജീവമാകും. പ്രേമഭാജനത്തെ സന്തോഷിപ്പിക്കുന്നതിനായി പുതുകള്‍ തേടുകയാണ് ഓരോരുത്തരും. ഇതാണ് വിപണി ലക്ഷ്യം വയ്ക്കുന്നതും. ഓരോ തവണയും പുതിയ ട്രെന്‍ഡുലകള്‍ സൃഷ്ടിക്കാന്നതില്‍ വിപണി ശ്രദ്ധയൂന്നുന്നു. വിപണിയുടെ ഈ കടന്നാക്രമണം തന്നെയാണ് പലരും ഈ പ്രണയാഘോഷങ്ങളില്‍ നിന്നും മുഖം തിരിക്കുന്നതിന് കാരണം.

പ്രണയം ആഘോഷമാക്കുന്ന ഈ ദിനത്തെ അനുകൂലിച്ച് ആളുകള്‍ എത്തുമ്പോള്‍ ഇതിനെ എതിര്‍ക്കുന്നവരും കുറവല്ല. പ്രണയത്തിന് ഒരു പ്രത്യേക ദിനത്തിന്റെ ആവശ്യമില്ലെന്നാണ് ഇവരുടെ വാദം. പ്രണയം എപ്പോഴും ഉണ്ടാകണമെന്നും വിപണി താല്പര്യത്തിനായി പ്രണയത്തെ കച്ചവട ചരക്കാക്കരുതെന്നും ഇവര്‍ വാദിക്കുന്നു. പ്രണയിക്കാന്‍ പങ്കാളി ഇല്ലാത്തവരുടെ ജല്‍പനങ്ങളായി ഈ വാദത്തെ മറുഭാഗം തള്ളിക്കളയുന്നു.

 

 

 

 

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: