‘ക്രിസ്മസ് എന്ന വാക്ക് ഉപയോഗിക്കുന്നത് നിര്‍ത്തൂ,’- ഐറിഷ് വൈദികന്റെ അഭ്യര്‍ത്ഥന

 

അയര്‍ലണ്ടിലെ കത്തോലിക്കാ വൈദികന്റെ അഭ്യര്‍ത്ഥനയാണിത്. ദയവായി ക്രൈസ്തവര്‍ ക്രിസ്മസ് എന്ന വാക്ക് ഉപയോഗിക്കുന്നത് അവസാനിപ്പിക്കൂ. കാരണം സാന്താക്ലോസും റെയ്ന്‍ഡിയറും ഈ വാക്കിനെ ഹൈജാക്ക് ചെയ്തിരിക്കുന്നു.

ക്രൈസ്തവരില്‍ തന്നെ വിഭാഗങ്ങളും ഇപ്പോള്‍ ഈ വാക്കിനെ വിശുദ്ധമായ അര്‍ത്ഥത്തില്‍ ഉപയോഗിക്കുന്നില്ല. നമുക്ക് ഈസ്റ്റര്‍ നഷ്ടപ്പെട്ടു, ക്രിസ്തുമസ് നഷ്ടപ്പെട്ടു.. എന്റെ മതപരമായ അനുഭവം ക്രിസ്മസ് എന്നാല്‍ വളരെ ആഴത്തിലുള്ളതും യഥാര്‍ത്ഥവുമാണ്. ഞാന്‍ ശ്വസിക്കുന്ന വായുപോലെ..എന്നാല്‍ അവിശ്വാസികളായ ആളുകള്‍ക്ക് ആവശ്യം അതൊരു ആഘോഷമാക്കി മാറ്റണം എന്നാണ്.

തിരുപ്പിറവിയുടെ ചിത്രീകരണത്തില്‍ ഉണ്ണീശോയ്ക്ക് പകരം സോസേജ് റോള്‍ വച്ചുകൊണ്ടുള്ള ബേക്കറി കമ്പനിയുടെ പരസ്യത്തോടുള്ള വൈദികന്റെ പ്രതികരണമായിരുന്നു ഇത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: