ഒരു മിനിറ്റില്‍ ഏറ്റവും കൂടുതല്‍ തവണ ആലിംഗനം ചെയ്ത് റെക്കോര്‍ഡ് നേട്ടം കൈവരിച്ചിരിക്കുകയാണ് ആമേരിക്കന്‍ നടന് ജാസണ്‍ റിറ്റര്‍. കഴിഞ്ഞ ദിവസം ദി വ്യൂ എന്ന ടോക്ഷോ പരിപാടിയിലാണ് താരത്തിന്റെ മിന്നുന്ന പ്രകടനം നടന്നത്. ഒരു മിനിറ്റില്‍ 86 തവണ ആലിംഗനം ചെയ്താണ് ജാസണ്‍ ലോക ഗിന്നസ് റെക്കോര്‍ട്ട് നേട്ടം സ്വന്തമാക്കിയത്. നിലവിലുണ്ടായിരുന്ന മിനിറ്റില്‍ 79 തവണ ആലിംഗനം എന്ന റെക്കോര്‍ഡാണ് ജാസണ്‍ തകര്‍ത്തതെന്ന് പ്രമുഖ വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ചാനല്‍ പരിപാടിയും റെക്കോര്‍ഡ് നേട്ടം കൈവരിക്കുന്ന വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
അമേരിക്കയില്‍ ജോവന് ഓഫ് അര്‍ക്കേഡിയ എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ കെവിന് എന്ന പേരില്‍ ജനപ്രീയനായ ജാസണ്‍ സിനിമകളിലും ടെലിവിഷന്‍ സീരീസുകളിലും പ്രശസ്തനാണ്. പരിപാടിയില്‍ 100 പേരെ ആലിംഗനം ചെയ്യാനായി തയാറാക്കിയിരുന്നെങ്കിലും 86 തികഞ്ഞപ്പോള്‍ ബസര്‍ മുഴങ്ങുകയായിരുന്നു. എന്നിരുന്നാലും തന്റെ ആലിംഗനം പ്രതീക്ഷിച്ചു നിന്ന ബാക്കിയുള്ളവരെയും താരം നിരാശപ്പെടുത്തിയില്ല.
കുറഞ്ഞ സമയത്തില്‍ ഏറ്റവും കൂടുതല്‍ ആലിംഗനം ചെയ്തതില്‍ സന്തോഷവാനാണെന്നും ഉത്തരവാദിത്തത്തോടെയും പരസ്പര സമ്മതത്തോടെയുമുള്ള ആലിംഗനമാണ് ഏറ്റവും മികച്ചതെന്നും പരിപാടിക്കൊടുവില്‍ ജാസണ്‍ പ്രതികരിച്ചു.
എ എം