ഡബ്ലിന്‍ . അയര്‍ലണ്ടിലെ പരിശുദ്ധ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്ള്‍സ് സഭയുടെ പുതിയ പാത്രിയാര്‍ക്കല്‍ വികാരിയായി സ്ഥാനമേറ്റ അഭി.ഡോ .മാത്യൂസ് മോര് അന്തിമോസ് തിരുമനസ്സിനു സെപ്റ്റംബര്‍ 28 വ്യാഴാഴ്ച രാത്രി 8 .15 നു ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ സഭാമക്കള്‍ ഊഷ്മള സ്വീകരണം നല്കുന്നു . സെപ്റ്റംബര്‍ 29 ,30 ഒക്ടോബര്‍ 1 തിയ്യതികളിലായി ഡബ്ലിനിലുള്ള സെന്റ് .വിന്‍സന്റ്സ് കാസില്‍നോക്ക് കോളേജില്‍ വച്ച് നടത്തപ്പെടുന്ന ഫാമിലി കോണ്‍ഫറന്‍സിനു നേതൃത്വം നല്‍കുന്നതിന് എത്തിച്ചേരുന്ന അഭി .തിരുമേനി, തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഭദ്രാസനത്തിലെ ഇടവകകള്‍ സന്ദര്‍ശിക്കുന്നതാണ് .ഈ വര്‍ഷത്തെ കുടുംബ സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായും, ക്ലാസ്സുകള്‍ എടുക്കുന്നതിനായി എത്രയും ബഹു .എബി വര്‍ക്കി അച്ചന് സെപ്റ്റംബര്‍ 27 ബുധനാഴ്ച എത്തിച്ചേരുമെന്നും സെക്രട്ടറി ജിനോ അച്ചന് അറിയിച്ചു .