ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 26 ലേക്ക് ഹൈക്കോടതി മാറ്റി

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ റിമാന്റില്‍ കഴിയുന്ന നടന്‍ ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മൂന്നാമത്തെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. ഈ മാസം 26 ലേക്കാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയിരിക്കുന്നത്. ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് ജഡ്ജി എത്തിത്. പ്രതിഭാഗത്തേയും വാദിഭാഗത്തേയും അഭിഭാഷകര്‍ കാര്യങ്ങള്‍ വിശദീകരിച്ചതല്ലാതെ വാദങ്ങള്‍ നടന്നില്ല. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് 26 ലേക്ക് മാറ്റുന്നതായി ജഡ്ജി അറിയിക്കുകയായിരുന്നു. പ്രതിഭാഗത്തിന്റെ വാദമാകും 26 ന് ആദ്യം നടക്കുക.

ജാമ്യം തേടി ഇത് മൂന്നാം തവണയാണ് ദിലീപ് ഹൈക്കോടതിയെ സമീപിക്കുന്നത്. മുന്‍പ് ഉന്നയിച്ച വാദങ്ങള്‍ തന്നെയാണ് മൂന്നാമത്തെ ജാമ്യാപേക്ഷയിലും ദിലീപ് ഉന്നയിക്കുന്നത്. സാക്ഷികളെ സ്വധീനിച്ചിട്ടില്ലെന്ന് ജാമ്യാപേക്ഷയില്‍ ദീപീപ് ഉന്നയിച്ചു. പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ മേനോന് തന്നോട് ശത്രുതയുണ്ടെന്ന് ദീലീപ് പറയുന്നു. സിനിമയിലെ ഒരു വിഭാഗത്തിന്റെ ഗൂഢാലോചനയുടെ ഫലമാണ് തനിക്കെതിരെയുള്ള കേസ്്.

ഗൂഡാലോചനയുണ്ടെന്ന് മഞ്ജു വാര്യര്‍ ആദ്യം തന്നെ ആരോപണം ഉന്നയിച്ചിരുന്നു. മഞ്ജുവിന് എഡിജിപി സന്ധ്യക്കുമായി അടുത്ത ബന്ധമുണ്ടെന്നും ദിലീപ് പറയുന്നു. ജയിലില്‍ നിന്ന് ഫോണും കത്തും വന്ന കാര്യം ഏപ്രില്‍ 10 മുതല്‍ 22 വരെയുള്ള തീയതികളില്‍ പലപ്പോഴായി ഡിജിപിയെ അറിയിച്ചിട്ടുണ്ട്, പള്‍സര്‍ സുനിക്കെതിരെ കേസുകളുണ്ട്. ഇയാള്‍ സ്ഥിരം കുറ്റവാളിയാണ്. ഇയാളുടെ മൊഴിയാണ് പൊലീസ് വിശ്വാസത്തില്‍ എടുത്തിരിക്കുന്നത്. 50 കോടി രൂപയുടെ സിനിമാ പ്രൊജക്ടുകള്‍ അവതാളത്തിലാണെന്നും ദിലീപ് ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ദിലീപിന് വേണ്ടി അഡ്വക്കേറ്റ് രാമന്‍പിള്ളയാണ് ജാമ്യാപേക്ഷ നല്‍കിയത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: