ലണ്ടനിലെ ഗ്രെന്‍ഫെല്‍ ടവറിലെ തീപിടുത്തത്തിന്റെ ആഘാതവും ഞെട്ടലും മാറും മുമ്പെ പ്രശസ്തമായ കാംഡണ്‍ ലോക് മാര്‍ക്കറ്റിലും വന്‍ തീപിടുത്തം. ഇന്നലെ രാത്രിയോടെയാണ് അപകടം ഉണ്ടായത്. തീ ഇനിയും നിയന്ത്രണ വിധേയമായിട്ടില്ല. ഗ്രെന്‍ഫെല്‍ ടവറില്‍ വന്‍ തീപ്പിടുത്തമുണ്ടായി ഒരു മാസം തികയും മുമ്പാണ് ഇംഗ്ലണ്ടിനെ ആശങ്കയിലാക്കി വീണ്ടും തീപിടിത്തം ഉണ്ടായത്.
ഞായറാഴ്ച്ച അര്‍ധരാത്രിയാണ് തീപിടുത്തമുണ്ടായ വിവരം പുറത്തുവന്നത്. ഉടന്‍ സ്ഥലത്തെത്തിയ അഗ്നി ശമന സേന തീയണയ്ക്കാന്‍ ശ്രമം തുടങ്ങിയെങ്കിലും ഇത് ആളിപ്പടരുകയായിരുന്നു. പുറത്ത് വരുന്ന ചിത്രങ്ങളെല്ലാം അപകടത്തിന്റെ ഭീകരത വ്യക്തമാക്കുന്നു. ബഹു നില കെട്ടിടങ്ങളുടെ ഉയരത്തിലാണ് തീ ആളിപ്പടര്‍ന്നിരിക്കുന്നത്. ആയിരത്തിലധികം കടകളുള്ളതാണ് കാംഡണ്‍ മാര്‍ക്കറ്റ്. ഏറ്റവും ജനത്തിരക്കേറിയ പ്രദേശവുമാണിത്.
സംഭവത്തില്‍ ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 10 അഗ്നിശമനസേനാ യൂണിറ്റുകളിലായി 70ലേറെ ഉദ്യോഗസ്ഥരാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
https://www.youtube.com/watch?v=-YRfy7JSIoY
എ എം