ആദ്യ വെര്‍ച്വല്‍ റിയാലിറ്റി ചിത്രം ടാബെല്‍ പുറത്തിറങ്ങി

വെര്‍ച്വല്‍ റിയാലിറ്റിയുടെ സാധ്യതകള്‍ സിനിമയില്‍ ഉപയോഗപ്പെടുത്തി ആദ്യത്തെ വിആര്‍ ഹ്രസ്വചിത്രം ഗൂഗിള്‍ പുറത്തുവിട്ടു. ടാബെല്‍ എന്ന സിനിമ ക്രോം ബ്രൗസര്‍ സപ്പോര്‍ട്ട് ചെയ്യുന്ന വെബ് വിആര്‍ പ്ലാറ്റ്ഫോമില്‍ ആസ്വദിക്കാം. വെബ് വിആര്‍ പ്ലഗിന്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ടാബെല്‍ വിആര്‍ സിനിമ നല്‍കുന്ന പുതുമയാര്‍ന്ന അനുഭവം ആസ്വദിക്കാം.

കാഴ്ചക്കാരന് തിരഞ്ഞെടുക്കാവുന്ന ദൃശ്യ അനുഭവം ഈ ചിത്രത്തിന്റെ പ്രത്യേകത. കഥ പറയുന്ന വിആര്‍ ചലച്ചിത്രം ഓരോ പ്രേക്ഷകനും വ്യത്യസ്തമായ അനുഭവമാണ് നല്‍കുന്നത്. ഒരേ സമയം ഒന്നിലേറെ കഥകള്‍ പറയുന്ന ചലച്ചിത്രമാണ് ടാബെല്‍.

സിനിമ നടക്കുന്നത് തിരക്കേറിയ ഒരു ഭക്ഷണശാലയിലാണ്. ഇവിടെ തന്നെ ആറുകഥകള്‍ നടക്കുന്നു. ഇതില്‍ ഏതിലേക്കു വേണമെങ്കിലും പ്രേക്ഷകനു ശ്രദ്ധ തിരിക്കാം. ഏതിലാണോ ശ്രദ്ധിക്കുന്നത് സിനിമ അതിലേക്കു കേന്ദ്രീകരിക്കും. ആ സംഭാഷണത്തില്‍ നിന്നും കഥയിലേക്കു പ്രവേശിക്കും.

സിനിമയിലെ ആര്‍ക്കിടെക്ടിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇന്ത്യക്കാരിയായ ലക്ഷ്മി ദേവിയാണ്. 16 ക്യാമറകളാണ് ചിത്രീകരണത്തിന് ഉപയോഗിച്ചിട്ടുള്ളത്. ഗോ പ്രോയുടെ സഹകരണത്തോടെ നിര്‍മിച്ച ജംപ് ക്യാമറ ടെക്നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. 360 ഡിഗ്രി ഹിയറിങ് ആംഗിളില്‍ 9 ഓഡിയോ ചാനലുകളുണ്ട്.

 

ഡികെ

Share this news

Leave a Reply

%d bloggers like this: