വാട്ടര്‍ഫോര്‍ഡ് സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ദശാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 9 വയസിന് മുകളിലുള്ള കുട്ടികള്‍ക്കായി ജീസസ് യൂത്ത് അയര്‍ലണ്ട് ഒരുക്കുന്ന ഏകദിന ധ്യാനം ഫെബ്രുവരി 18 ശനിയാഴ്ച്ച രാവിലെ 9:30 മുതല്‍ വൈകുന്നേരം 4:30 വരെ ന്യൂടൗണ്‍ ചര്‍ച്ച് പാരിഷ് ഹാളില്‍ നടത്തപ്പെടും. ദൈവദാനങ്ങളായ മക്കള്‍ ജീവിത വിശുദ്ധിയിലും വിശ്വാസ ചൈതന്യത്തിലും സഭയോടൊത്ത് വളരുവാനും ഉത്തമ മനസാക്ഷികളാകുവാനുള്ള ക്രിപ ചൊരിയുന്ന ഈ ധ്യാനത്തിലേക്ക് എല്ലാ കുട്ടികളേയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ.ജോസ് ഭരണികുളങ്ങര അഭ്യര്‍ത്ഥിച്ചു.