യൂണിവേഴ്സിറ്റി കോളേജ് ഡബ്ലിന്‍ മൂവായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കാന്‍ സൗകര്യമൊരുക്കുന്നു…

ഡബ്ലിന്‍: യൂണിവേഴ്സിറ്റി കോളേജ് ഡബ്ലിന്‍ മൂവായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കാന്‍ മുന്നൂറ് മില്യണ്‍ യൂറോ ചെലവഴിച്ച് സൗകര്യങ്ങള്‍ ഒരുക്കുമെന്ന് റിപ്പോര്‍ട്ട്. യുസിഡി പുതിയ അക്കോമഡേഷന്‍ ബ്ലോക്ക് ഉദ്ഘാടനം ചെയ്തതിന് തൊട്ട് പിന്നാലെയാണ് പുതിയ സൂചനകള്‍. ആഷ് ഫീല്‍ഡില്‍ 354 താമസ സൗകര്യങ്ങളാണ് പുതിയതായി ഒരുക്കിയിരിക്കുന്നത്. ബെല്‍ഫീല്‍ഡ് ക്യാംപസില്‍ ഇതോടെ ഒരൊറ്റ സൈറ്റില്‍ താസമിക്കുന്ന വിദ്യാര‍്ത്ഥികളുടെ എണ്ണം 3164 ആയി.

25000 വരെ വിദ്യാര്‍ത്ഥികളെയാണ് യുസിഡി നിലവില്‍ ഉള്‍ക്കൊള്ളുന്നത്. പുതിയ മൂവായിരം താസമസൗകര്യങ്ങള്‍ എന്നത് കോളേജ് ക്യാംപസിന്‍റെ വികസന പരിപാടിയുടെ ഭാഗമാണ്. 775 മില്യണ്‍ യൂറോ വികസനത്തിന് ചെലവഴിക്കുന്നുണ്ട്. ഇതില്‍ മുന്നൂറ് മില്യണാകും താമസസൗകര്യം ഒരുക്കുന്നതിന് വകയിരുത്തേണ്ടി വരിക. പണി പൂര്‍ത്തിയാകുന്നതോടെ നാലില്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും ക്യാംപസില്‍ തന്നെ കഴിയാന്‍ സാധിക്കും. ലോക നിലവാരത്തിലുള്ള സൗകര്യങ്ങള്‍ ഒരുക്കുകയാണ് വികസനത്തിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.

വികസന പ്രവര്‍ത്തനങ്ങള്‍വേഗത്തിലാക്കാമെന്ന് മന്ത്രിമാരും പറഞ്ഞിട്ടുണ്ട്. 2019ആകുമ്പോഴേക്കും സര്‍ക്കാര്‍ നടപടി മൂലം വിദ്യാര്‍ത്ഥികള്‍ക്ക് 7000 താമസ സൗകര്യങ്ങള്‍ കൂടി ലഭ്യമാകുമെന്നാണ് ബര്‍ട്ടന്‍ പറയുന്നത്.

എസ്

Share this news

Leave a Reply

%d bloggers like this: