ഡബ്ലിന്‍: അയര്‍ലന്‍ഡിലേക്കുള്ള സിഗരറ്റ് കള്ളക്കടത്ത് പതിവ് പോലെ തുടരുന്നതായി സൂചന. റവന്യൂ ഓഫീസിര്‍ മാര്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന് 22000 സിഗരറ്റുകളാമ് പിടി കൂടിയത്. സ്വീഡനില്‍ നിന്ന് വന്നിരിക്കുന്ന യാത്രകിനെ സംശയം തോന്നി ചോദ്യം ചെയ്യുകയായിരുന്നു. 45 വയസുള്ള ലുത്വാനിയന്‍ സ്വദേശി സ്വന്തം ലഗേതിലാണ് സിഗരറ്റുകള്‍ കരുതിയിരുന്നത്. ചൊവ്വാഴ്ച്ച വരെ ഇയാളെ കസ്റ്റഡിയില്‍ വിട്ട് നല്‍കിയിട്ടുണ്ട്.
11400 യൂറോയുടെ മൂല്യം വരുന്ന മാല്‍ബറോ ഗോള്‍ഡ് സിഗരറ്റുകളാണ് പിടി കൂടിയിരിക്കുന്നത്. 9100 യൂറോ ആണ് നികുതി വെട്ടിപിലൂടെ ഈ കള്ളക്കടത്തില്‍ സര്‍ക്കാരിന് ലഭിക്കാതെ പോകുക.
എസ്