ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ബിജെപി എംപി കീര്‍ത്തി ആസാദിനുമെതിരെ ഡല്‍ഹി ക്രിക്കറ്റ് ഭരണ സമിതി (ഡിഡിസിഎ) മാനനഷ്ടക്കേസ് നല്കി.ഭരണ സമിതിയുടെ പ്രവര്‍ത്തനങ്ങളും സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട് മോശം പരാമര്‍ശങ്ങള്‍ നടത്തിയതിനെതിരെയാണ് കേസ്.
രണ്ടുപേര്‍ക്കുമെതിരെ 2.5 കോടി രൂപയുടെ കേസാണ് ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയിരുന്നതെന്ന് ഡിഡിസിഎ ട്രഷറര്‍ രവീന്ദര്‍ മന്‍ചന്ദ പറഞ്ഞു. ഇന്ന് ചേര്‍ന്ന അസോസിയേഷന്റെ ബോര്‍ഡ് യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതായിരുന്നു ആരോപണങ്ങള്‍.
നേരത്തെ കെജ്രിവാള് ഉള്‍പ്പെടെ ആറ് എഎപി നേതാക്കള്‍ക്കെതിരെ മാനനഷ്ടത്തിന് കേസെടുത്തിരുന്നു. 10 കോടി രൂപ ആവശ്യപ്പെട്ടായിരുന്നു ജയ്റ്റ്ലി കോടതിയെ സമീപിച്ചകത്.