ന്യൂഡല്‍ഹി: പുതുവര്‍ഷത്തില്‍ സമാധാനം പുലരുന്ന സമൂഹത്തിനായി സ്നേഹവും സഹാനുഭൂതിയും സഹിഷ്ണുതയും വളര്‍ത്തിയെടുക്കണമെന്നും പുതുവര്‍ഷം പുതിയ തുടക്കമാണെന്നും രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു.
ഇന്ത്യയുടെ സങ്കീര്‍ണമെന്നു വിശേഷിപ്പിക്കാവുന്ന വൈവിധ്യം കാത്തുസൂക്ഷിക്കാനും ലോകമെമ്പാടും ആ സാംസ്കാരിക മൂല്യങ്ങള്‍ക്കുള്ള സ്ഥാനം കാത്തുസൂക്ഷിക്കാനുമുള്ള സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശുചിത്വ ഹരിതസുന്ദര ഇന്ത്യക്കായി ഒരുമിച്ച് മുന്നേറണമെന്നും രാഷ്ട്രപതി ആഹ്വാനം ചെയ്തു.