ഇന്ന് മുപ്പത് മില്ലീമീറ്റര്‍ വരെ മഴ ലിഭിക്കാമെന്ന് മുന്നറിയിപ്പ്…രാത്രി എട്ട് മണി വരെ യെല്ലോ അലര്‍ട്ട്

ഡബ്ലിന്‍: മുപ്പത് മില്ലീമീറ്റര്‍ വരെ മഴ ഇന്ന് പെയ്യാമെന്ന് മുന്നറിയിപ്പ്. കോര്‍ക്ക്, കെറി, വാട്ടര്‍ഫോര്‍ഡ്  എന്നിവിടങ്ങളിലായിരിക്കും ഏറ്റവും ശക്തമായ തോതില്‍ മഴകെടുതി അനുഭവപ്പെടുക.  കഴിഞ്ഞ ദിവസം രാത്രി മെറ്റ് ഏയ്റീന്‍ യെല്ലാ കാലാവസ്ഥ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നതാണ്.  ഇന്ന് രാത്രി  എട്ട് മണിവരെയും ഇത് നിലനില‍്‍ക്കും.  അഥലോണില്‍ ഇപ്പോഴും കൂടുതല്‍ വെള്ളപ്പൊക്കത്തിന് സാധ്യത നിലനില്‍ക്കുന്നുണ്ട്.  അഥലോണിലെ വെള്ളപ്പൊക്ക നിയന്ത്രണ നടപടികള്‍ ഷാനോന്‍ നദിയിലെ ജലനിരപ്പിലെ ഏറ്റകുറച്ചില്‍ അവസാനിക്കുന്നത് വരെ തുടരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

 അഥലോണ്‍ മേഖലയില്‍ ബിസ്നസുകള്‍ പതിവ് പോലെ നടത്തുന്നതിന് തടസമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്. ഇഎസ്ബി പാര്‍ടീന്‍ വീയറില്‍ നിന്ന് വെള്ളം തുറന്ന് വിടുന്നതില്‍ മാറ്റം വരുത്തേണ്ടെന്ന തീരുമാനത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.  ഇന്ന് ജലം ഒഴുകിയെത്തുന്ന് കൂടിയാല്‍ ഇക്കാര്യത്തില്‍ തീരുമാനമാകാണെന്നാണ് ഇഎസ്ബി പറയുന്നത്.  ഷാനോന്‍ നദിയുടെ മേഖലകളില്‍ മഴ വിവിധ നിരക്കില്‍ പെയ്യുന്നത് മൂലം ജലനിരപ്പ് വ്യത്യാസപ്പെട്ട് കൊണ്ടിരിക്കുകയാണെന്ന് നാഷണല്‍ എമര്‍ജന്‍സി കോഓര്‍ഡിനേഷന്‍ കമ്മിറ്റിവിലയിരുത്തിയിരുന്നു.

Share this news

Leave a Reply

%d bloggers like this: