ഡബ്ലിന്‍: ഇന്നലെ നടന്ന അവസാന നിമിഷ ചര്‍ച്ചകളെ തുടര്‍ന്ന് നടക്കാനിരുന്ന സമരം മാറ്റിവെച്ചു.
ചൊവ്വാഴ്ച്ച എമര്‍ജന്‍സി ഡിപ്പാര്‍ട്മെന്റുകളില്‍ നഴ്സുമാര്‍ സമരം നിശ്ചയിച്ചിരുന്നു. രണ്ട് മണിക്കൂര്‍ വിവിധ ആശുപത്രികളില്‍ പണിമുടക്കാനായിരുന്ന തീരുമാന. ചൊവ്വാഴ്ച്ചയിലെ സമരം മാത്രമാണ് മാറ്റിവെച്ചിരിക്കുന്നത് ജനുവരി പന്ത്രണ്ടിനും 26നും തീരുമാനിച്ചി സമരങ്ങളുടെ കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. എമര്ജ്സി ഡിപ്പാര്‍ട്ട്മെന്റിലെ രോഗികളുടെ തിരക്ക് കൈകാര്യം ചെയ്യുന്നതിന് കൂടുതല്‍ നഴ്സുമാരെ നിയോഗിക്കു എന്നതടക്കമുള്ള ആവശ്യങ്ങളാണ് ഐഎന്‍എംഒ മുന്നോട്ട് വെച്ചിരിക്കുന്നത്. കൂടാതെ എമര്‍ജന്‍സി വിഭാഗത്തിലെ നിലവാരവും ഉയര്‍ത്താന്‍ ആവശ്യപ്പെടുന്നുണ്ട്.
സമര തീരുമാനത്തിന് ഐഎന്‍എംഒയുടെ 92 ശതമാനം വരുന്ന നഴ്സുമാരും അനുകൂലമായി വോട്ട് രേഖപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച്ചയില്‍ ഐഎന്‍എംഒയും എച്ച്എസ്ഇയും ചര്‍ച്ച നടത്തിയിരുന്നെങ്കിലും അത് പരാജയപ്പെട്ടു. കഴിഞ്ഞ ദിവസത്തെ ചര്‍ച്ച താത്കാലികമായി സമരം മാറ്റിവെയ്ക്കുന്നതിന് സഹാകരമായെന്ന് മാത്രം. സമരത്തെ തുടര്ന്ന്ശസ്ത്രക്രിയകളടക്കം മാറ്റിവെച്ചിരുന്നു.