കൊച്ചിയില്‍ കേരള ബ്ലാസ്‌റ്റേര്‍സിന് തോല്‍വി

കൊച്ചി: ഹോം ഗ്രൗണ്ടില്‍ നിറഞ്ഞ ആരാധകര്‍കര്‍ക്ക് മുമ്പില്‍ കേരള ബ്ലാസ്‌റ്റേര്‍സിന് തോല്‍വി. 87മത്തെ മിനിറ്റില്‍ ഗാഡ്‌സെയാണ് ഡല്‍ഹി ഡൈനാമോസിന്റെ വിജയഗോള്‍ നേടിയത്. ഇരുടീമും ആദ്യ പകുതിയില്‍ ഗോളുകള്‍ ഒന്നും നേടിയിരുന്നില്ല. വാശിയേറിയെ പോരാട്ടമാണ് ഇരു ടീമുകളും കാഴ്ചവച്ചത്. കാണികളുടെ പൂര്‍ണ്ണ പിന്തുണ ഉണ്ടായിട്ടും ബ്ലാസ്‌റ്റേര്‍സിന് ഗോള്‍മാത്രം നേടുവാന്‍ പറ്റിയില്ല. നിരവധി അവസരങ്ങളാണ് ബ്ലാസ്‌റ്റേര്‍സ് പാഴക്കിയത്.

മാര്‍ക്വീ താരം കാര്‍ലോസ് മര്‍ച്ചേന, പ്രതിരോധ നിര താരം സന്ദേശ് ജിങ്കാന്‍ എന്നിവരെ ടീമില്‍ ഇറക്കിയാണ് ബ്ലാസ്‌റ്റേര്‍സ് ഇറങ്ങിയത്. ബ്ലാസ്‌റ്റേര്‍സിന്റെ കളികാണുവാന്‍ ടീം ഉടമ സച്ചിനും എത്തിയിരുന്നു. 5-3-2 ശൈലിയിലാണ് ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ടീമിനെയിറക്കിയത് പ്രതിരോധ തന്ത്രമായിരുന്നു ബ്ലാസ്‌റ്റേര്‍സ് പയറ്റിയത്. എന്നാല്‍ ഒന്നാം പകുതിയിലെ തണുത്ത കളിക്ക് ശേഷം മത്സരം ഗോള്‍രഹിത സമനിലയിലേക്ക് പോകുന്നു എന്ന് തോന്നിയ വേളയിലായിരുന്നു ഡല്‍ഹി ഡൈനമോസിന്റെ പ്രഹരം. പകരക്കാരനായി ഇറങ്ങിയ ഗാഡ്‌സെ പോസ്റ്റിലേക്ക് ഉയര്‍ന്ന് എത്തിയ ബോളിന് തലവയ്ക്കുകയായിരുന്നു

ആദ്യപകുതിയില്‍ വിലയേറിയ മൂന്ന് അവസരങ്ങള്‍ ബ്ലാസ്‌റ്റേര്‍സ് പാഴാക്കിയിരുന്നു. ഇതോടൊപ്പം കഴിഞ്ഞ മത്സരങ്ങളില്‍ എല്ലാം പറ്റിയ മദ്ധ്യനിരയിലേയും, മുന്നേറ്റ നിരയിലേയും പിഴവുകള്‍ ബ്ലാസ്‌റ്റേര്‍സ് അവര്‍ത്തിച്ചു.

Share this news

Leave a Reply

%d bloggers like this: