ഇന്ത്യയില്‍ നുഴഞ്ഞുകയറിയതിന് പിടിയിലായ മൂന്ന് തീവ്രവാദികളെയും ആദരിക്കാന്‍ ബി.ജെ.പി തയ്യാറാകണമെന്ന് ശിവസേന

മുംബൈ: പാക്കിസ്താന്‍ മുന്‍ പ്രതിരോധ മന്ത്രി കസൂരിയുടെ പുസ്തക പ്രകാശനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ബി.ജെ.പിക്കെതിരെ വീണ്ടും ശിവസേന. പാക്കിസ്താനില്‍ നിന്നു വരുന്നവരെല്ലാം സമാധാനത്തിന്റെ സന്ദേശവാഹകരാണെങ്കില്‍ ഇന്ത്യയില്‍ നുഴഞ്ഞുകയറിയതിന് പിടിയിലായ മൂന്ന് തീവ്രവാദികളെയും ആദരിക്കാന്‍ ബി.ജെ.പി തയ്യാറാകണമെന്ന് ശിവസേന ആവശ്യപ്പെട്ടു.

മുംബൈ മോഡല്‍ ഭീകരാക്രമണം നടത്താന്‍ മൂന്ന് തീവ്രവാദികള്‍ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് ശിവസേന വിമര്‍ശനം ഉന്നയിച്ചത്. കസൂരിയുടെ കാര്യത്തില്‍ പറഞ്ഞ ന്യായം തീവ്രവാദികള്‍ക്കും ബാധകമാകണം. അതിനാല്‍ ബി.ജെ.പി അവരെയും ആദരിക്കണമെന്നും സാംമ്‌നയില്‍ എഴുതിയ ലേഖനത്തില്‍ ശിവസേന പറയുന്നു.

പാക്കിസ്താന്റെ സമാധാന അംബാസഡര്‍ ഇവിടെയുള്ളപ്പോള്‍ മഹാരാഷ്ട്രയിലെ ജനങ്ങള്‍ പാക്ക് ആക്രമണം ഭയക്കേണ്ടതില്ലെന്ന് സാംമ്‌ന പരിഹസിച്ചു. സുധീന്ദ്ര കുല്‍ക്കര്‍ണിയെ ഉദ്ദേശിച്ചായിരുന്നു സമാധാനത്തിന്റെ അംബാസഡര്‍ പരാമര്‍ശം.

Share this news

Leave a Reply

%d bloggers like this: