ന്യൂഡല്‍ഹി: ഇറക്കംകുറഞ്ഞ സ്കേര്‍ട്ട് ധരിക്കുന്ന പെണ്‍കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഷൂസില്‍ രഹസ്യകാമറ ഘടിപ്പിച്ചയാള്‍ പിടിയില്‍. തെക്കന്‍ ഡല്‍ഹിയിലാണ് സംഭവം. ഒരു മാളില്‍ കറങ്ങിനടന്ന് പടംപിടിച്ച അഭിഭാഷകനാണ് പിടിയിലായത്. ഹരിയാന മുന്‍ കണ്‍സ്യൂമര്‍ ഫോറം പ്രസിഡന്റിന്റെ മകനാണ് ഇയാള്‍.
തെക്കന്‍ ഡല്‍ഹിയിലെ ഷോപ്പിംഗ് മാളിലെ ഒരു കടയിലെ മാനേജര്‍ക്ക് ഇയാളുടെ പ്രവര്‍ത്തിയില്‍ സംശയം തോന്നിയതാണ് ഒളികാമറയിലെ പടംപിടുത്തം വെളിച്ചത്താകുവാന് കാരണമായത്. കടയില്‍ എത്തിയ ഇയാള്‍ പെണ്‍കുട്ടികളുടെ അടുത്ത് നില്ക്കുവാന് ശ്രമിക്കുന്നതുകണ്ട് മാനേജര്‍ ഇടപെടുകയായിരുന്നു. മാനേജരുടെ നിര്‍ദേശ പ്രകാരം സെക്യൂരിറ്റി ജീവനക്കാര്‍ ഇയാളെ പിടികൂടി പരിശോധിച്ചപ്പോള്‍ ഷൂസിലൊളിപ്പിച്ച കാമറ കണ്ടെത്തി. ഇതോടെ പോലീസിനെ വിവരം അറിയിക്കുകയും ഒളികാമറാമാനെ അവര്‍ക്ക് കൈമാറുകയും ചെയ്തു. പോലീസ് നടത്തിയ പരിശോധനയില്‍ രഹസ്യകാമറയില്‍ നിന്ന് പെണ്‍കുട്ടികളുടെ 12 അശ്ലീല ദൃശ്യങ്ങള്‍ കണ്ടെത്തി.