കണ്ണൂര്‍ : മുസ്ലീം ലീഗ് ഓഫീസില്‍ ദേശീയ പതാക കര്‍ട്ടനു പകരം ഉപയോഗിച്ചതായി പരാതി. പാനൂര്‍ കൊളമല്ലൂരിലെ ചെറുപ്പറമ്പ് പ്രദേശിക ഓഫീസിലാണ് ദേശീയ പതാകയെ അപമാനിച്ചത്. ജനല്‍ വാതിലിനോട് ചേര്‍ന്ന് കര്‍ട്ടനു പകരം തലകീഴായി ദേശീയ പതാക കെട്ടുകയായിരുന്നു.
നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. ചെറുപ്പറമ്പ് ശാഖ മുസ്ലിം ലീഗ് സെക്രട്ടറിക്കെതിരെയാണ് കേസ്. ദേശീയ പതാകയെ അപമാനിക്കുക, ദുരുപയോഗം ചെയ്യുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഇത് അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് ലീഗ് നേതാക്കളുടെ വിശദീകരണം.