രക്ഷാസമിതിയില്‍ പരിഷ്‌കാരം…കരട് രേഖ ചര്‍ച്ചകെടുക്കാന്‍ യുഎന്‍ പൊതു സഭാ തീരുമാനം

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയില്‍ ഇന്ത്യക്ക് സ്ഥിരാംഗത്വം ലഭിക്കാനുള്ള സാധ്യത വര്‍ധിപ്പിച്ചുകൊണ്ട് രക്ഷാസമിതിയില്‍ പരിഷ്‌കാരം വരുത്തുന്ന ബന്ധപ്പെട്ട കരടുരേഖ ചര്‍ച്ചയ്‌ക്കെടുക്കാന്‍ പൊതുസഭ തീരുമാനിച്ചു. ഇന്ത്യയുടെ ശ്രമഫലമായാണ് കരട് ചര്‍ച്ചയ്‌ക്കെടുക്കുന്നത്. നാളെ തുടങ്ങുന്ന എഴുപതാം സമ്മേളനത്തിലാണ് രേഖ ചര്‍ച്ച ചെയ്ത് വോട്ടിനിടുന്നത്. രക്ഷാസമിതിയില്‍ അഞ്ച് സ്ഥിരാംഗങ്ങളും 15 താല്‍ക്കാലിക അംഗങ്ങളുമാണ് നിലവിലുള്ളത്.

മാറുന്ന ലോക യാഥാര്‍ഥ്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന തരത്തില്‍ ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ ഘടനയില്‍ പരിഷ്‌കാരങ്ങള്‍ ആവശ്യമാണെന്നാണ് ഇന്ത്യയുടെ വാദം. വോട്ടിംഗ് ഇന്ത്യക്ക് അനുകൂലമനാകുമെന്നാണ് ഇന്ത്യ കരുതുന്നത്. പല രാജ്യങ്ങളും ഇന്ത്യയുടെ ആവശ്യത്തെ അംഗീകരിച്ചിട്ടുണ്ടെങ്കിലും വോട്ടെടുപ്പില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നതിനെക്കുറിച്ച് ഇന്ത്യക്ക് ആശങ്കയുണ്ട്.

രക്ഷാസമിതി വിപുലീകരണത്തെ ശക്തമായി എതിര്‍ക്കുന്ന ചൈനയെ പിണക്കാന്‍ പല രാജ്യങ്ങളും തയ്യാറല്ലെന്നതാണ് ഇതിന് കാരണം. അമേരിക്കയും റഷ്യയും ഇന്ത്യയുടെ ആവശ്യത്തെ പല വേദികളിലും പിന്തുണച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ രേഖകളോടെയുള്ള ഉറപ്പ് ഇരു രാജ്യങ്ങളും നല്‍കിയിട്ടില്ല. മൂന്നില്‍ രണ്ട് വോട്ടുകളാണ് പൊതുസഭയില്‍ പ്രമേയം പാസാകാന്‍ ആവശ്യമുള്ളത്.

Share this news

Leave a Reply

%d bloggers like this: