കല്‍പ്പറ്റ: പത്താം ക്ലാസ് ഹിന്ദി ഓണപരീക്ഷാ ചോദ്യ പേപ്പറുകള്‍ ചോര്‍ന്നു. മലയാളം ചോദ്യ പേപ്പറിന്റെ ഒരു വശത്തു ഹിന്ദി ചോദ്യങ്ങള്‍ അച്ചടിച്ചു വരികയായിരുന്നു. അമ്പലവയല്‍ തോമാട്ടുചാല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിന്നുമാണു ചോദ്യ പേപ്പറുകള്‍ പുറത്തായത്. വളാഞ്ചേരി, തിരൂര്‍ എന്നിവിടങ്ങളിലും ചോദ്യപേപ്പറുകള്‍ ചോര്‍ന്നു.
ബുധനാഴ്ച നടക്കേണ്ട ഒന്‍പതാം ക്ലാസ് ഫിസിക്സ് പരീക്ഷയുടെ ചോദ്യപേപ്പറും ചോര്‍ന്നു. ചൊവ്വാഴ്ച നടന്ന കണക്കു പരീക്ഷയുടെ ചോദ്യപേപ്പറിനൊപ്പമാണു ഫിസിക്സ് ചോദ്യപേപ്പറുകളും പുറത്തായത്.