ന്യൂഡല്‍ഹി: വീണ്ടും വിവാദ പ്രസ്താവനയുമായി വിശ്വഹിന്ദു പരിഷത് വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ രംഗത്ത്. രണ്ടിലധികം കുട്ടികളുള്ള മുസ്ലിംകള്ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന് തൊഗാഡിയ. ഇവരുടെ റേഷന്‍ വെട്ടിക്കുറയ്ക്കുകയും വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ റദ്ദാക്കുകയും ചെയ്യണമെന്നും തൊഗാഡിയ ആവശ്യപ്പെട്ടു.
രാജ്യത്തെ ഹിന്ദുക്കള്‍ വംശനാശ ഭീഷണിയിലാണ്. സരസ്വതി നദി പോലെ ഹിന്ദുക്കള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ മുസ്ലിം ജനസംഖ്യ നിയന്ത്രിച്ചില്ലെങ്കില്‍ ഹിന്ദുക്കള്‍ അപ്രത്യക്ഷമാകുമെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ എഴുതിയ കോളത്തിലാണ് തൊഗാഡിയയുടെ വിവാദ പരാമള്‍ശങ്ങള്‍.