കോഴിക്കോട് : മുല്ലപ്പള്ളി രാമചന്ദ്രന് എംപിയും കെ.കുഞ്ഞുമുഹമ്മദ് എംഎല്‍എയും തമ്മില്‍ പൊതു വേദിയില്‍ വാക്പോര് നടത്തി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്ഘാടകനായിരുന്ന വേദിയില്‍ വെച്ചായിരുന്നു ഇരുവരും തമ്മില്‍ കൊമ്പുകോര്‍ത്തത്. കൊയിലാണ്ടിയില്‍ നടന്ന പൊതു പരിപാടിക്കിടയില്‍ ആയുര്‍വേദ ഡിസ്പെന്സറിക്കായി എംപി അനുവദിച്ച പണം ലഭിക്കാതിരുന്നതിന്റെ പേരിലാണ് തര്‍ക്കം ആരംഭിച്ചത്. കീഴിലയൂര് പഞ്ചായത്ത് പ്രസിഡന്റ് ലക്ഷിഭായ് ആശംസാ പ്രസംഗത്തിനിടയില്‍ ആയുര്‍വേദ ഡിസ്പെന്‍സറി വിഷയം എടുത്തിടുകയും മുല്ലപ്പള്ളി രാമചന്ദ്രന് എംപിയെ വിമര്‍ശിച്ച് പരാമര്‍ശം നടത്തുകയും ചെയ്തു. വിമര്‍ശനത്തില്‍ രോഷംകൊണ്ട മുല്ലപ്പള്ളി മറുപടി പ്രസംഗത്തില്‍ കീഴിലയൂര് പഞ്ചായത്ത് പ്രസിഡന്റിനേയും തിരിച്ച് വിമര്‍ശിച്ചു. ഇങ്ങനെ സംസാരം വാക്ക് തര്‍ക്കത്തിലേക്ക് എത്തുകയായിരുന്നു. വാക്ക് തര്‍ക്കത്തിനിടയില്‍ കെ. കുഞ്ഞുമുഹമ്മദ് പ്രശ്നത്തില്‍ ഇടപെടുകയും മുല്ലപ്പള്ളിയുമായി പ്രശ്നം പരിഹരിക്കാന്‍ ശ്രമം നടത്തിയെങ്കിലും പിന്നീട് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുന്ന കാഴ്ചയാക്കാണ് പൊതുവേദിയും ആഭ്യന്തര മന്ത്രിയും സാക്ഷികളായത്.