കഴിഞ്ഞ12മാസത്തിനുള്ളില്‍ വോഡോഫോണ്‍ ഉപഭോക്താക്കളായവര്‍ക്ക് കരാര്‍ ഒഴിയാന്‍ അവസരം

ഡബ്ലിന്‍: കഴിഞ്ഞ പന്ത്രണ്ട് മാസത്തിനുള്ളില്‍ വോഡോഫോണിന്‍റെ ഉപഭോക്താക്കളായവര്‍ക്ക് കരാര്‍ ഉപേക്ഷിക്കാമെന്ന് കോംപറ്റീഷന്‍ ആന്‍റ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കമ്മീഷന്‍. ഫോണ്‍ , മറ്റ് ഉത്പന്നങ്ങള്‍ ഓണ്‍ലൈനായി മറ്റ് സേവനങ്ങള്‍ തുടങ്ങിയവയ്ക്ക് കരാറിലുണ്ടെങ്കില്‍ അവ ഉപേക്ഷിക്കാവുന്നതാണ്. ചട്ടങ്ങള്‍ ലംഘിച്ചെന്ന്കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉത്തരവ് നല്‍കിയിരിക്കുന്നത്.

ഉപഭോക്താക്കളെ അവരുടെ അവകാശങ്ങളെക്കുറിച്ച് വോഡോഫോണ്‍ അറിയിച്ചില്ലെന്നതാണ് കുറ്റം. വോഡാഫോണുമായി ഓണ്‍ലൈനായി കരാറിലെത്തിയാല്‍ രണ്ട് ആഴ്ച്ചയ്ക്കുള്ളില്‍ കരാര്‍ ഉപേക്ഷിക്കാനാകുമെന്ന കാര്യം മറച്ച് വെച്ചെന്നാണ് കണ്ടെത്തല്‍. ഉത്തരവിറങ്ങിയതോടെ ആയിരക്കണക്കിന് വോഡോഫോണ്‍ വരിക്കാര്‍ക്ക് തങ്ങളുടെ രണ്ട് വര്‍ഷത്തെ കരാര്‍ അവസാനിപ്പിച്ച് പുതിയ സേവന ദാതാവിനെ തേടാവുന്നതാണ്. സബ്സിഡികളനുദവദിക്കുന്നതിന്‍റെ ഭാഗമായി നിരവധി പേര്‍ ഫോണ്‍ കുറഞ്ഞനിരക്കില്‍ ലഭിക്കുന്നതിന് കരാറിലെത്തിയിരുന്നു. കരാര്‍ എങ്ങനെ ഉപേക്ഷിക്കാമെന്ന് വോഡാഫോണിന്‍റെ വെബ്സൈറ്റില്‍ ഉണ്ടായിരിക്കുമെന്നും റഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി.

വഡോഫോണ്‍ വെബ്സൈറ്റില്‍ ഈ വിവരം അപ് ലോഡ് ചെയ്ത പതിനാല് ദിവസത്തേക്ക് മാത്രമാണ് കരാറില്‍ നിന്ന് പിന്മാറാന്‍ അവസരമുള്ളത്. ഇയു നിയമ പ്രകാരം ഉപഭോക്താവ് ഒരു സേവനമോ സാധനമോ വാങ്ങിയാല്‍ പതിനാല് ദിവസത്തെ സമയം അനുവദിക്കണം. ഇതിനുള്ളില്‍ അവ വേണ്ടെന്ന് വെയ്ക്കാനുള്ള അവകാശം ഉപഭോക്താവിനുണ്ട്.

‍‍‍‍

Share this news

Leave a Reply

%d bloggers like this: