കൊച്ചി : 2010 ലെ ലോകകപ്പ് ജേതാക്കളായ സ്പെയ്നിന്റെ ഭാഗമായ കാര്‍ലോസ് മര്‍ച്ചേന കേരള ബ്ലാസ്റ്റേഴ്സിന്റെ മാര്‍ക്വി താരമാകും. ഇന്നലെ ഇതു സംബന്ധിച്ച കരാറില്‍ കേരള ബ്ലാസ്റ്റേഴ്സും മര്‍ച്ചേനയും ഒപ്പുവെച്ചു. 2.1 കോടി രൂപ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ വിലയുള്ള താരമാണ് ഈ സ്പാനിഷ് ലോകകപ്പ് താരം. ഇതോടെ കേരള ബ്ലാസ്റ്റേവ്സിന്റെ മാര്‍ക്വി താരം ആരാണെന്നുള്ള ആരാധകരുടെ ആകാംഷയ്ക്ക് വിരാമമായി. പ്രതിരോധ നിലയില്‍ നിന്നു കളിക്കുന്ന ഈ ഫുട്ബോളര് ഡിഫന്‍സ് മിഡ് ഫീല്‍ഡിലും തന്റെ മിടുക്ക് കാണിച്ചിട്ടുണ്ട്. 2002 മുതല്‍ 2011 വരെ സ്പെയ്നിന്റെ ദേശീയ ടീമില്‍ അംഗമായിരുന്നു. 2008 ലെ യുറോകപ്പിലും, 2010 ലെ ലോകകപ്പിലും സ്പെയ്ന്‍ ടീമിലെ അംഗമായിരുന്നു. ഇതോടെ രണ്ടാം ഐഎസ്എല്‍ പതിപ്പില്‍ എല്ലാ ടീമുകള്‍ക്കും മാര്‍ക്വി താരങ്ങളായി.
മറ്റു ടീമുകളുടെ മാര്‍ക്വീ താരങ്ങള്‍ : അത്ലറ്റിക്കോ ഡി കൊല്‍ക്കത്ത- ഹെല്‍ഡര്‍ പോസ്റ്റീഗ, ചെന്നൈയിന് എഫ്സി- എലാനോ ബ്ലൂമര്‍, ഡല്‍ഹി ഡൈനാമോസ്- റോബട്ടോ കാര്‍ലോസ്, ഗോവ- ലൂസിയോ, പൂനൈ സിറ്റി- അഡ്രിയന്‍ മുട്ടു, മുംബൈ എഫ്സി- നിക്കോളാസ് അനല്ക്കെ, കേരള ബ്ലാസ്റ്റേഴ്സ്- കാര്‍ലോസ് മര്‍ച്ചേന, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്- സിമാവോ