ജയസൂര്യ ‘രക്ഷ’യുടെ ഗുഡ്‌വില്‍ അംബാസിഡര്‍

റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് യഥാസമയം ചികിത്സ ലഭ്യമാക്കാനുള്ള സംവിധാനങ്ങളുടെ അപര്യാപ്തത പരിഹരിക്കാന്‍ ജില്ലയിലെ ആംബുലന്‍സുകളെ ഏകീകൃത സംവിധാനങ്ങളിലൂടെ ബന്ധിപ്പിക്കുന്ന രക്ഷ പദ്ധതിയുെട ഗുഡ്‌വില്‍ അംബാസിഡറായി ജയസൂര്യയെ തിരഞ്ഞെടുത്തു. ഒരു താരം എന്ന നിലയ്ക്ക് ഈ പദ്ധതി ഒരുപാട് ആളുകളിലേക്ക് എത്താന്‍ സാധിച്ചാല്‍ അതുതന്നെയാകും എന്നെ സംബന്ധിച്ച് ഏറ്റവും വലിയ സന്തോഷമെന്നും, സാധാരണക്കാരായ ഒരുപാട് ആളുകള്‍ക്ക് സഹായം ലഭിക്കുന്ന പദ്ധതിയാണ് രക്ഷ എന്നും ജയസൂര്യ പറഞ്ഞു. ‘രക്ഷ’ ആംബുലന്‍സ് എന്ന നന്മയുടെ പദ്ധതിയെ ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുകയാണെന്ന് ജയസൂര്യ പറഞ്ഞു.

‘ ഇനി മുതല്‍ അപകടം പറ്റുന്ന ആര്‍ക്കും ആംബുലന്‍സിനായി ( 102 ല്‍) വിളിക്കാം . ..മൂന്ന് മിനിട്ടിനുള്ളില്‍ ആംബുലന്‍സ് അവിടെ എത്തിയിരിക്കും .ആരെങ്കിലും അപകടത്തില്‍ പെട്ടാല്‍ നമ്മള്‍ 102 വിളിച്ചിട്ടൊന്നും ഒരു കാര്യവുമില്ലാരുന്നു ,അപ്പോള്‍ അടുത്തുള്ള ആശുപത്രിയില്‍ നമ്മള് വിളിക്കും . അവിടെ ആംബുലന്‍സ് ഇപ്പൊ ഫ്രീയല്ല എന്ന് പറയുമ്പോള്‍ അടുത്ത ആശുപത്രിയുടെ നന്പര്‍ തപ്പിപ്പിടിച്ചു വിളിക്കും ,അവസാനം ആശുപത്രിയില്‍ എത്തുമ്പോള്‍ ഡോക്ട്ടറുടെ ആ ഡയലോഗ് കേള്‍ക്കാം ..ഒരു പത്തുമിനിട്ട് മുന്‍പ് കൊണ്ടുവന്നിരുന്നെങ്കില്‍ …എന്ന് , ഇനി മുതല്‍ ആര്‍ക്ക് എവിടെ വച്ച് അപകടം പറ്റിയാലും നിങ്ങള്‍ ധൈര്യമായി 102 വിളിക്കാമെന്നും ജയസൂര്യ പറഞ്ഞു.

കണ്‍ട്രോള്‍ റൂമിലിരിക്കുന്ന ആളുകള്‍ക്ക് ജി പി എസ് വഴി എത്ര ആംബുലന്‍സ് ആ പരിസരങ്ങളില്‍ ഉണ്ടെന്നറിയാം …( കൊച്ചിയില്‍ മാത്രം 50 ആംബുലന്‍സ് ഉണ്ട് ) അത് കൊണ്ട് വിളിക്കുന്ന ഭാഗത്തേക്ക്, ഒരു മൂന്നു മിനിറ്റ് കൊണ്ട് ആ സ്‌പോട്ടിലേക്ക് ആംബുലന്‍സ് എത്തിക്കാനുള്ള സംവിധാനമാണ് ഈ ‘രക്ഷ’ , അതിന്റെ ഗുഡ് വില്‍ അംബാസിഡറാവാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ട് .പാലക്കാട് ,കാലിക്കട്ട് ,കണ്ണൂര്‍ ,മലപ്പുറം ,വയനാട് ,കൊച്ചി എന്നിവിടങ്ങളിലാണ് ഇപ്പോള്‍ ഇത് നിലവിലുള്ളത് ഉടന്‍ തന്നെ കേരളം മുഴുവനും ഈ സംവിധാനം ഏര്‍പ്പെടുത്തുമെന്നാണ് അധികൃതര്‍ പറയുന്നതെന്നും ജയസൂര്യ വ്യക്തമാക്കി.

നന്മയുടെ പദ്ധതിയായ രക്ഷയിലേക്ക് വന്നത് പലര്‍ക്കും സംശയങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. താരം രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിനുള്ള മുന്നോടിയാണ് പറയുന്നു. എന്നാല്‍ ജയസൂര്യ അതിനുള്ള മറുപടി പറയുന്നത് ഇങ്ങനെ, എന്റെ തിരിച്ചറിവാണ് എന്റെ രാഷ്ട്രീയം.
-എജെ-

Share this news

Leave a Reply

%d bloggers like this: