ഗർഭിണി ആയതിന്റെ പേരിൽ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; ഡബ്ലിനിൽ സ്ത്രീക്ക് 17,500 യൂറോ നഷ്ടപരിഹാരം

ഗര്‍ഭിണി ആയതിന്റെ പേരില്‍ ജോലിയില്‍ നിന്നും പുറത്താക്കപ്പെട്ട കാവനിലെ ബാര്‍ റസ്റ്ററന്റ് ജീവനക്കാരിക്ക് 17,500 യൂറോ നഷ്ടപരിഹാരം. കാവനിലെ Main Street-ല്‍ ഉള്ള Imperial bar and restaurant നടത്തിവരുന്ന കമ്പനിയോടാണ് Leeanne Moore എന്ന മുന്‍ ജീവനക്കാരിക്ക് നഷ്ടപരിഹാരം നല്‍കാന്‍ വര്‍ക്ക്‌പ്ലേസ് റിലേഷന്‍സ് കമ്മീഷന്‍ ഉത്തരവിട്ടത്. Employment Equality Act 1998-ന് വിരുദ്ധമായി സംഭവത്തില്‍ കമ്പനി വിവേചനം കാണിച്ചുവെന്നും കമ്മീഷന്‍ വ്യക്തമാക്കി. അതോടൊപ്പം ജോലിയില്‍ നിന്ന് പുറത്താക്കാനുള്ള കാരണമായി പരാതിക്കാരി ഒരു സെക്ഷ്വല്‍ പ്രിഡേറ്റര്‍ ആണ് … Read more

വളർത്തുനായയുമായി എത്തിയ അന്ധയും, പാരാലിംപിക് താരവുമായ ഉപഭോക്താവിനോട് ബേക്കറി സെക്ഷനിൽ നിന്നും മാറി നിക്കാൻ പറഞ്ഞ Lidl-ന് 2000 യൂറോ പിഴ

തന്റെ വഴികാട്ടിയായ വളര്‍ത്തുനായയുമായി (ഗൈഡ് ഡോഗ്) എത്തിയ അന്ധയായ പാരാലിംപിക് താരത്തോട് ബേക്കറി വില്‍ക്കുന്നയിടത്തു നിന്നും മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ട സൂപ്പർമാർക്കറ്റ് ചെയിനായ Lidl-ന് 2,000 യൂറോ പിഴ. 2024 ഫെബ്രുവരിയില്‍ Lidl-ന്റെ ഒരു സ്റ്റോറിലെത്തിയ ഐറിഷ് പാരാലിംപിക് താരം Nadine Lattimore-നോട് ഭിന്നശേഷിക്കാരി എന്ന നിലയില്‍ സ്‌റ്റോര്‍ വിവേചനം കാട്ടിയെന്ന് കണ്ടെത്തി വര്‍ക്ക് പ്ലേസ് റിലേഷന്‍സ് കമ്മീഷന്‍ (WRC) ആണ് ശിക്ഷ വിധിച്ചത്. അതേസമയം Lattimore-ന്റെ കാര്യത്തില്‍ വീഴ്ച വരുത്തിയെന്ന് സമ്മതിച്ച Lidl Ireland പക്ഷേ … Read more

അയർലണ്ടിലെ സൂപ്പർമാർക്കറ്റിൽ വിവേചനം നേരിട്ട റോമ വിഭാഗക്കാരന് 6,000 യൂറോ നഷ്ടപരിഹാരം

അയര്‍ലണ്ടില്‍ റോമ വിഭാഗത്തില്‍ പെട്ടയാള്‍ക്ക് സേവനം നിഷേധിച്ച സൂപ്പര്‍മാര്‍ക്കറ്റ് അധികൃതര്‍, പരാതിക്കാരന് 6,000 യൂറോ നഷ്ടപരിഹാരം നല്‍കണമെന്ന് വര്‍ക്ക് പ്ലേസ് റിലേഷന്‍സ് കമ്മീഷന്‍ (WRC). 2023 ഒക്ടോബര്‍ 5-ന് രാജ്യത്തെ ഒരു ടൗണിലുള്ള Centra സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തിയ റോമ വിഭാഗക്കാരനായ ആള്‍ക്കും, ഇദ്ദേഹത്തിന്റെ 13 വയസുകാരിയായ മകള്‍ക്കുമാണ് ദുരനുഭവം ഉണ്ടായത്. സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാര്‍ തങ്ങളോട് വിവേചനത്തോടെ പെരുമാറിയെന്ന് കാട്ടിയാണ് റോമ വിഭാഗക്കാരനായ ആള്‍ വര്‍ക്ക് പ്ലേസ് റിലേഷന്‍സ് കമ്മീഷനില്‍ പരാതി നല്‍കിയത്. അതേസമയം തങ്ങള്‍ വിവേചനപൂര്‍വ്വം പെരുമാറിയില്ലെന്നും, … Read more

ഓഫീസിൽ വച്ച് സഹപ്രവർത്തകയുടെ കുടിയേറ്റ വിരുദ്ധ പരാമർശം; അയർലണ്ടിൽ വാദിക്ക് 5,000 യൂറോ നഷ്ടപരിഹാരം നൽകാൻ വിധി

മിശ്രവംശക്കാരനായ ഐറിഷ് പൗരന് നേരെ സഹപ്രവര്‍ത്തക കുടിയേറ്റ വിരുദ്ധ പരാമർശം നടത്തിയ സംഭവത്തില്‍ 5,000 യൂറോ നഷ്ടപരിഹാരം നല്‍കാന്‍ വിധി. വര്‍ക്ക്‌പ്ലേസ് റിലേഷന്‍സ് കമ്മിഷനാണ് വാദിക്കുണ്ടായ അപമാനത്തിനും, മനഃപ്രയാസത്തിനും പകരമായി നഷ്ടപരിഹാരം നല്‍കാന്‍ ഇദ്ദേഹം ജോലി ചെയിതിരുന്ന കമ്പനിയോട് ഉത്തരവിട്ടത്. ഇത്തരം സംഭവങ്ങള്‍ പ്രതിരോധിക്കുന്നതില്‍ കമ്പനി വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. അയര്‍ലണ്ടിലെ ഒരു മെഡിക്കല്‍ മാനുഫാക്ച്വറിങ് കമ്പനിയിലെ ജോലിക്കാരനായിരുന്നു വാദി. ഇദ്ദേഹത്തിന്റെ പിതാവ് ആഫ്രിക്കന്‍ വംശജനാണ്. 2023 ജൂലൈ 19-ന് ജോലിസ്ഥലത്തെ കാന്റീനില്‍ വച്ച് കുടിയേറ്റത്തെക്കുറിച്ച് … Read more

ഗർഭിണിയാണെന്ന കാരണത്താൽ നഴ്‌സിങ് ഹോമിൽ സ്ഥിരനിയമനം നൽകിയില്ല; മലയാളി നഴ്‌സിന് അയർലണ്ടിൽ 56,000 യൂറോ നഷ്ടപരിഹാരം

ഗര്‍ഭിണിയാണെന്ന കാരണം പറഞ്ഞ് മലയാളിയായ നഴ്‌സിന് സ്ഥിരനിയമനം നിഷേധിച്ച അയര്‍ലണ്ടിലെ നഴ്‌സിങ് ഹോമിന് 56,000 യൂറോ പിഴയിട്ട് വര്‍ക്ക്‌പ്ലോസ് റിലേഷന്‍സ് കമ്മിഷന്‍ (WRC). Irish Nurses and Midwives Organisation (INMO) വഴി മലയാളിയായ ടീന മേരി ലൂക്കോസ് ആണ് Glenashling Nursing Home ഉടമകളായ Riada Care Ltd-ന് എതിരെ WRC-യില്‍ പരാതി നല്‍കിയത്. 2022 ഓഗസ്റ്റിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. സ്ഥാപനം നടത്തിയത് വിചേചനം (maternity discrimination) ആണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് രണ്ട് വര്‍ഷത്തെ … Read more

കോവിഡ് കാലത്ത് അനധികൃതമായി പിരിച്ചുവിട്ടു; ഡബ്ലിനിലെ പ്രശസ്ത ഹോട്ടലിലെ മുൻ മാനേജർക്ക് 9,000 യൂറോ നഷ്ടപരിഹാരം

കോവിഡ് കാലത്ത് ഹോട്ടല്‍ അടച്ചിട്ട ശേഷം വീണ്ടും തുറന്നപ്പോഴും മാനേജറെ തിരികെ ജോലിക്ക് വിളിക്കാതിരുന്ന സംഭവത്തില്‍ ഹോട്ടലിന് പിഴയിട്ട് വര്‍ക്ക്‌പ്ലേസ് റിലേഷന്‍സ് കമ്മിഷന്‍ (WRC). ഡബ്ലിനിലെ പ്രശസ്തമായ Camden Court Hotel-നോടാണ് മുന്‍ റസ്റ്ററന്റ് മാനേജറായ ബലാസ് ബിഹാരിക്ക് 9,000 യൂറോ നഷ്ടപരിഹാരം നല്‍കാന്‍ കമ്മിഷന്‍ ഉത്തരവിട്ടത്. കോവിഡ് കാരണം ഹോട്ടല്‍ ഏതാനും മാസത്തേയ്ക്ക് അടച്ചിട്ട ശേഷം 2020 ഡിസംബറില്‍ ആയിരുന്നു വീണ്ടും തുറന്നത്. അടച്ചിട്ട കാലം ബിഹാരി അടക്കമുള്ള ജോലിക്കാര്‍ ലീവിലുമായിരുന്നു. വീക്ക്‌ലി പാന്‍ഡമിക് പേയ്‌മെന്റായി … Read more

അയർലണ്ടിലെ Lidl സ്റ്റോറിൽ നിന്നും പണം നൽകാതെ പാനീയം എടുത്ത് കുടിച്ചു; പിരിച്ചുവിടപ്പെട്ട ജോലിക്കാരന് 4,000 യൂറോ നഷ്ടപരിഹാരം

അയര്‍ലണ്ടില്‍ പണം നല്‍കാതെ പ്രോട്ടീന്‍ ഡ്രിങ്ക് കുടിച്ചതിന്റെ പേരില്‍ ജോലിക്കാരനെ പുറത്താക്കിയ സംഭവത്തില്‍ സൂപ്പര്‍ മാര്‍ക്കറ്റ് കമ്പനിയായ Lidl-ന് തിരിച്ചടി. Lidl-ന്റെ Gorey-യിലുള്ള സ്‌റ്റോറില്‍ വച്ചാണ് Sean O’Reilly എന്ന ജോലിക്കാരന്‍ Yakult probiotic drinks എന്ന പേരിലുള്ള പാനീയം എടുത്ത് കുടിച്ചത്. ഇദ്ദേഹം ഈ സ്‌റ്റോറിലെ ജോലിക്കാരനായിരുന്നു. പണം നല്‍കാതെയാണ് O’Reilly പാനീയം എടുത്തതെന്ന് കാട്ടി Lidl, ഇദ്ദേഹത്തെ ജോലിയില്‍ നിന്നും പിരിച്ചുവിടുകയായിരുന്നു. 2020 ഡിസംബര്‍ 28-ന് നടന്ന സംഭവത്തില്‍, ജോലിക്കാരനായ O’Reilly പരാതിയുമായി Workplace … Read more

വ്യാജ ബോംബ് ഭീഷണി; ഡബ്ലിനിൽ സർക്കാർ കെട്ടിടങ്ങൾ ഒഴിപ്പിച്ചു

വ്യാജ ബോംബ് ഭീഷണിയെത്തുടര്‍ന്ന് ഡബ്ലിനിലെ ഏതാനും സര്‍ക്കാര്‍ കെട്ടിടങ്ങള്‍ ഒഴിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് തലസ്ഥാനനഗരിയിലെ Labour Court, Workplace Relations Commission Office, Department of Enterprise, Department of Justice എന്നിവിടങ്ങളില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം ലഭിച്ചത്. ഫോണ്‍ വഴി ഭീഷണിയെത്തിയതിനെത്തുടര്‍ന്ന് 1.45-ഓടെ ഓഫിസുകളിലെ ജീവനക്കാര്‍ ഇടപെട്ട് എല്ലാവരെയും കെട്ടിടങ്ങളില്‍ നിന്നും ഒഴിപ്പിച്ചു. തുടര്‍ന്ന് ഗാര്‍ഡ നടത്തിയ അന്വേഷണത്തില്‍ ഭീഷണി വ്യാജമാണെന്ന് വ്യക്തമാകുകയായിരുന്നു. ഭീഷണിയെത്തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ലേബര്‍ കോര്‍ട്ടില്‍ വാദിക്കാനിരുന്ന കേസുകള്‍ … Read more

ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിച്ച 16 ഡ്രൈവർമാരെ പിരിച്ചുവിട്ടതായി Dublin Bus

ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗിച്ചതായി കണ്ടെത്തിയ 16 ഡ്രൈവര്‍മാര്‍ക്കെതിരെ പിരിച്ചുവിടല്‍ നടപടിയുണ്ടായതായി ഓപ്പറേറ്റർമാരായ Dublin Bus. അതേസമയം പിന്നീട് അപ്പീല്‍ നല്‍കി ഇവരില്‍ 10 പേരും തിരികെ ജോലിക്ക് പ്രവേശിച്ചതായും അധികൃതര്‍ വ്യക്തമാക്കി. ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗിച്ച പേരില്‍ പിരിച്ചുവിട്ടതിനെതിരെ Dublin Bus-ലെ മുന്‍ ഡ്രൈവറായ Okan Karpuz എന്നയാള്‍ Workplace Relations Commission (WRC)-നെ സമീപിച്ചപ്പോഴാണ് പിരിച്ചുവിട്ട ജീവനക്കാരുടെ എണ്ണം കമ്പനി വെളിപ്പെടുത്തിയത്. ഒരു ദിവസം പ്രായപൂര്‍ത്തിയാകാത്ത മകനും, മകളും മാത്രം വീട്ടിലുള്ളപ്പോള്‍ മകള്‍ വിളിച്ചപ്പോഴും, പിന്നീട് … Read more

ഗർഭിണിയെ വാടകവീട്ടിൽ നിന്നും ഇറക്കിവിടാൻ ശ്രമിച്ചു; വീട്ടുടമയ്ക്ക് 13,000 യൂറോ പിഴ

ഗര്‍ഭിണിയായിരിക്കുമ്പോള്‍ യുവതിയെ വാടകവീട്ടില്‍ നിന്നും ഇറക്കിവിടാന്‍ ശ്രമിച്ച വീട്ടുടമയോട് 13,000 യൂറോ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് Workplace Relations Committee (WRC). 2022-ലാണ് അന്ന് ഗര്‍ഭിണിയായിരുന്ന Laura Keane എന്ന യുവതിയെ ഇവര്‍ താമസിക്കുന്ന വാടകവീട്ടില്‍ നിന്നും ഇറക്കിവിടാന്‍, വീട്ടുടമയായ John Corley ശ്രമിച്ചത്. 2017 മുതല്‍ ഇവിടെ താമസിച്ചുവരികയായിരുന്നു Laura. 2022 ഫെബ്രുവരി 13-ന് തനിക്ക് രേഖാമൂലം ഒരു ലീസ് എഴുതി നല്‍കാനും, Housing Assistance Payment (HAP)-ന് അപേക്ഷിക്കാനാണെന്നും Laura, വീട്ടുടമയോട് പറഞ്ഞു. എന്നാല്‍ … Read more