അയർലണ്ടിൽ അതികഠിനമായ തണുപ്പെത്തുന്നു; താപനില പൂജ്യത്തിലും താഴും

ക്രിസ്മസ് സീസണിന് മുന്നോടിയായി അയര്‍ലണ്ടില്‍ കഠിനമായ ശൈത്യമെത്തുന്നു. തിങ്കളാഴ്ച മുതല്‍ രാജ്യത്ത് തണുപ്പ് വര്‍ദ്ധിക്കുകയും, ഐസ് രൂപപ്പെടുകയും, മഞ്ഞുവീഴ്ച ഉണ്ടാകുകയും ചെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഈ കാലാവവസ്ഥ ആഴ്ചയിലുടനീളം തുടരുമെന്നാണ് കരുതുന്നത്. നവംബര്‍ മാസത്തിന്റെ തുടക്കത്തില്‍ താപനില വളരെയേറെ കുറയുന്നത് സാധാരണ കാര്യമല്ലെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. വടക്ക്, പടിഞ്ഞാറിലെ ചില പ്രദേശങ്ങള്‍ എന്നിവയെയാണ് തണുപ്പ് കാര്യമായും ബാധിക്കുക. തിങ്കളാഴ്ച മഞ്ഞിനൊപ്പം പടിഞ്ഞാറന്‍, വടക്കന്‍ പ്രദേശങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. Ulster-ലെ ചില പ്രദേശങ്ങളില്‍ … Read more

അയർലണ്ടിൽ മഞ്ഞുകാലം എത്തിപ്പോയ്; കാറുമായി റോഡിലിറങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

അയര്‍ലണ്ടില്‍ ശൈത്യകാലം അടുത്തിരിക്കുന്നതോടെ പൊതുജനങ്ങള്‍ക്ക് ഒരുപിടി സുരക്ഷാ മുന്നറിയിപ്പുകളുമായി റോഡ് സേഫ്റ്റി അതോറിറ്റി (RSA). റോഡുകളില്‍ ഐസ് രൂപപ്പെടാനുള്ള സാധ്യതയും, തെന്നിവീണ് അപകടം സംഭവിക്കാനുള്ള സാധ്യതയുമെല്ലാം മുന്നില്‍ക്കണ്ടാണ് RSA മുന്നറിയിപ്പുകളുമായി രംഗത്തെത്തിയിരിക്കുന്നത്. തണുപ്പിനെ നേരിടാന്‍ വാഹനങ്ങളെ സജ്ജമാക്കാം ശൈത്യകാലം പലവിധത്തില്‍ വാഹനങ്ങളെ ബാധിക്കും. അതിനാല്‍ ശൈത്യത്തെ നേരിടാന്‍ വാഹനത്തെ സജ്ജമാക്കുക എന്നത് ഏറെ പ്രധാനമാണ്. ആദ്യമായി വാഹനം ശൈത്യകാലത്തിന് മുമ്പ് തന്നെ സര്‍വീസ് ചെയ്ത് എല്ലാ തരത്തിലും പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പാക്കുകയാണ് ചെയ്യേണ്ടത്. ഏത് കാലാവസ്ഥയിലും കൃത്യമായി വാഹനത്തിന്റെ … Read more

ശൈത്യകാലത്ത് വാഹനാപകടങ്ങൾ കുറയ്ക്കാൻ ചെയ്യേണ്ടത് എന്തെല്ലാം?

അയര്‍ലണ്ട് അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ കൊടിയ ശൈത്യത്തിലേയ്ക്ക് കടന്നിരിക്കേ, റോഡ് സുരക്ഷയിലും ആശങ്ക ഉടലെടുത്തിരിക്കുകയാണ്. അയര്‍ലണ്ടില്‍ പൊതുവെ വാഹനാപകടങ്ങളും, മരണങ്ങളും വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍, താപനില മൈനസ് ഡിഗ്രിയിലേയ്ക്ക് താഴുകയും, മൂടല്‍മഞ്ഞ്, റോഡിലെ ഐസ് ഉറയുക എന്നിവയുമെല്ലാം അപകടങ്ങള്‍ ഇനിയും വര്‍ദ്ധിപ്പിച്ചേക്കുമെന്നാണ് ആശങ്ക. എന്നാല്‍ മഞ്ഞുകാലത്ത് സംഭവിക്കാവുന്ന വാഹനാപപകടങ്ങള്‍ വലിയൊരു പരിധി വരെ തടയാന്‍ ചില മുന്‍കരുതലുകള്‍ മതിയാകും. അവ എന്തെല്ലാമാണെന്ന് നോക്കാം. മഞ്ഞ് കാലത്ത് ബാറ്റി ക്ഷയിക്കുന്നതടക്കം നിരവധി പ്രതിസന്ധികളാണ് വാഹനങ്ങള്‍ക്ക് നേരിടേണ്ടിവരിക. അതിനാല്‍ നിങ്ങളുടെ വാഹനം … Read more

അയർലണ്ട് ശക്തമായ തണുപ്പിലേക്ക്; അസുഖങ്ങളിൽ നിന്നും രക്ഷനേടാൻ ഈ വാക്സിനുകൾ എടുക്കുക

അയര്‍ലണ്ടില്‍ ശീതകാലം വരുന്നത് പ്രമാണിച്ച് ജനങ്ങള്‍ ഉടനടി പനി, കോവിഡ് എന്നിവയ്ക്കുള്ള വാക്‌സിന്‍ എടുക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ചീഫ് മെഡിക്കല്‍ ഓഫിസറായ പ്രൊഫ. ബ്രെന്‍ഡ സ്മിത്ത്. ശ്വാസകോശരോഗങ്ങള്‍ക്ക് കാരണമാകുന്ന വൈറസുകള്‍ ഈ സീസണില്‍ വളരെ വര്‍ദ്ധിക്കുമെന്നും, വാക്‌സിന് അര്‍ഹരായ എല്ലാവരും വൈകാതെ തന്നെ അതിന് തയ്യാറാകണമെന്നും പ്രൊഫ. സ്മിത്ത് വ്യക്തമാക്കി. ധാരാളം പേര്‍ ഇപ്പോള്‍ തന്നെ വാക്‌സിനുകള്‍ എടുത്തുകഴിഞ്ഞു. രണ്ട് അസുഖങ്ങളുടെ വാക്‌സിനുകളും ഒരേസമയം എടുക്കാവുന്നതാണ്. ജനറല്‍ പ്രാക്ടീഷണര്‍മാര്‍, ഫാര്‍മസികള്‍, മറ്റ് ആരോഗ്യകേന്ദ്രങ്ങള്‍, പ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നും വാക്‌സിന്‍ … Read more

ക്രിസ്മസിന് മുന്നോടിയായി അയർലണ്ടിൽ മഞ്ഞുകാലം വരുന്നു; മഴയും തുടരും

രാജ്യത്ത് അസാധാരണമായ ചൂടോടെ ആരംഭിച്ച ഒക്ടോബര്‍ മാസത്തില്‍ ഇനി വരുന്നത് മാറിമറിയുന്ന കാലാവസ്ഥയായിരിക്കുമെന്ന് Met Eireann. ന്യൂനമര്‍ദ്ദം രൂപപ്പെട്ടത് രാജ്യമെങ്ങും മഴയ്ക്ക് കാരണമാകും. അന്തരീക്ഷതാപനിലയും കുറയും. ഇന്ന് (തിങ്കള്‍) പൊതുവെ വെയില്‍ ലഭിക്കും. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്. കിഴക്ക്, വടക്ക് പ്രദേശങ്ങളിലാണ് കാര്യമായി മഴ പെയ്യുക. കിഴക്കന്‍ കാറ്റും വീശും. 10 മുതല്‍ 13 ഡിഗ്രി സെല്‍ഷ്യസ് വരെയാകും പരമാവധി അന്തരീക്ഷ താപനില. രാത്രിയില്‍ താപനില 0 മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെയാകും. പലയിടത്തും … Read more

അയർലണ്ടിൽ ആലിപ്പഴം വീഴ്ചയും, കനത്ത മഞ്ഞും റോഡ് യാത്ര ദുഷ്കരമാക്കും; ഡ്രൈവർമാർക്കുള്ള പ്രത്യേക നിർദ്ദേശങ്ങൾ അറിയാം

തണുപ്പുകാലം ശക്തിപ്രാപിക്കുന്നതോടെ ആലിപ്പഴം വീഴ്ചയടക്കം റോഡ് യാത്ര ദുഷ്‌കരമാക്കുമെന്ന മുന്നറിയിപ്പുമായി അധികൃതര്‍. വരും ദിവസങ്ങളില്‍ അപ്രതീക്ഷിതമായ മഞ്ഞുവീഴ്ചയും, ആലിപ്പഴം പൊഴിയലും കാരണം റോഡിലെ കാഴ്ച കുറയാമെന്നും, ഡ്രൈവര്‍മാരും, മറ്റ് യാത്രക്കാരും അതീവജാഗ്രത പാലിക്കാണമെന്നുമാണ് Road Safety Authority (RSA)-യുടെ മുന്നറിയിപ്പ്. ഈയാഴ്ചയിലുടനീളം ആലിപ്പഴം വീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തെ പ്രവചിച്ചിരുന്നു. വാരാന്ത്യത്തിലും ഇത് തുടരും. ബുധനാഴ്ച (ഇന്ന്) കനത്ത തണുപ്പാകും രാജ്യത്തുടനീളം അനുഭവപ്പെടുക. ഒപ്പം കാറ്റുവീശാനും മഴ പെയ്യാനും സാധ്യതയുണ്ട്. ഇടയ്ക്ക് വെയിലും ലഭിച്ചേക്കും. രാത്രിയോടെ … Read more

കാർ ഡീഫ്രോസ്റ്റ് ചെയ്യാനായി നിങ്ങൾ എഞ്ചിൻ ഓൺ ചെയ്ത് ഇടാറുണ്ടോ? എങ്കിൽ 3 മാസം തടവും 2,000 യൂറോ പിഴയും ലഭിച്ചേക്കാം

അയര്‍ലണ്ടില്‍ മഞ്ഞുവീഴ്ച കഠിനമായതോടെ രാവിലെകളില്‍ മഞ്ഞുമൂടിക്കിടക്കുന്ന കാറുകള്‍ കണി കണ്ടാണ് പലരും ഉറക്കമുണരുന്നത്. കാറിന്റെ വിന്‍ഡ് സ്‌ക്രീനും മറ്റും ഡീഫ്രോസ്റ്റ് ചെയ്യാനായി കാര്‍ എഞ്ചിന്‍ ഓണ്‍ ചെയ്തിടുന്ന പതിവും പലര്‍ക്കുമുണ്ട്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് ഒരുപക്ഷേ 2,000 യൂറോ വരെ പിഴയ്ക്കും, മൂന്ന് മാസം വരെ തടവിനും കാരണമാകുമെന്നറിയാമോ? അയര്‍ലണ്ടിലെ നിയമമനുസരിച്ച് വാഹനത്തിന്റെ എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്തിട്ട ശേഷം വാഹനത്തില്‍ നിന്നും ഇറങ്ങിപ്പോകുന്നത് കുറ്റകരമാണ്. 1,000 മുതല്‍ 2,000 യൂറോ വരെ പിഴ വിധിക്കാനും, മൂന്ന് മാസം … Read more