ആഗോളമായ വിൻഡോസ് സ്തംഭനത്തിന് പിന്നിൽ ആന്റി വൈറസ് അപ്‌ഡേഷൻ; പരിഭ്രമം വേണ്ടെന്ന് വിദഗ്ദ്ധർ
ലോകമെമ്പാടുമുള്ള വിന്‍ഡോസ് ഉപയോക്താക്കള്‍ അനുഭവിക്കുന്ന ബ്ലൂ സ്‌ക്രീന്‍ പ്രതിസന്ധിക്ക് പിന്നില്‍ ക്രൗഡ് സ്‌ട്രൈക്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍. വിന്‍ഡോസ് ഉപയോക്താക്കളുടെ കംപ്യൂട്ടറിന് സുരക്ഷ നല്‍കുന്ന ആന്റിവൈറസ് സോഫ്റ്റ് വെയറുകള്‍ നിര്‍മ്മിക്കുന്ന പ്ലാറ്റ്‌ഫോമാണ് ക്രൗഡ് സ്‌ട്രൈക്ക്. ഇവരുടെ ഫാല്‍ക്കണ്‍ എന്ന ആന്റി വൈറസ് സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്തതിലെ പ്രശ്‌നം കാരണമാണ് വിന്‍ഡോസ് നിലവില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നതെന്നാണ് ക്രൗഡ്‌സ്‌ട്രൈക്ക് മേധാവിയായ ജോര്‍ക്ക് കര്‍ട്ട്‌സ് പറയുന്നത്. വിന്‍ഡോസ് ഉപയോഗിക്കുന്ന കംപ്യൂട്ടറുകള്‍ക്ക് മാത്രമാണ് പ്രശ്‌നമെന്നും, ലിനക്‌സ് പോലെ മറ്റ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നവര്‍ക്ക് ബുദ്ധിമുട്ട് … Read more