റോഡിലെ ഐസിൽ തെന്നി വടക്കൻ അയർലണ്ടിൽ സ്‌കൂൾ ബസ് മറിഞ്ഞു; കുട്ടികൾ സുരക്ഷിതർ

അതിശക്തമായ മഞ്ഞുവീഴ്ച തുടരുന്നതിനിടെ വടക്കന്‍ അയര്‍ലണ്ടില്‍ ഐസ് നിറഞ്ഞ റോഡില്‍ നിന്നും തെന്നി കുട്ടികളുടെ സ്‌കൂള്‍ ബസ് അപകടത്തില്‍ പെട്ടു. Co Fermanagh-യിലെ Lisbellaw-യിലുള്ള Tattygare Road-ല്‍ വച്ച് ഇന്ന് രാവിലെയാണ് സ്‌കൂള്‍ കുട്ടികളുമായി പോകുകയായിരുന്ന ബസ് അപകടത്തില്‍ പെട്ടത്. കഠിനമായ തണുപ്പ് കാരണം റോഡില്‍ ഐസ് രൂപപ്പെട്ടതാണ് അപകടത്തിലേയ്ക്ക് നയിച്ചത്. അതേസമയം സംഭവത്തില്‍ ആര്‍ക്കും കാര്യമായ പരിക്കില്ലെന്ന് നോര്‍ത്തേണ്‍ അയര്‍ലണ്ട് പൊലീസ് അറിയിച്ചു. റോഡില്‍ നിന്നും തെന്നിയ ബസ് സമീപത്തെ കിടങ്ങിലാണ് വീണത്. കുട്ടികളെ ഉടനെ … Read more

അയർലണ്ടിൽ മഞ്ഞു വീഴ്ച ശക്തം: ഡബ്ലിൻ അടക്കം 11 കൗണ്ടികളിൽ ഓറഞ്ച് വാണിങ്; രാജ്യമെങ്ങും യെല്ലോ വാണിങ്

അതിശൈത്യം തുടരുന്ന അയര്‍ലണ്ടില്‍ 11 കൗണ്ടികള്‍ക്ക് ഓറഞ്ച് വാണിങ്ങുമായി കാലാവസ്ഥാ വകുപ്പ്. Carlow, Dublin, Kildare, Kilkenny, Laois, Offaly, Wexford, Wicklow, Munster, Galway, Roscommon എന്നീ കൗണ്ടികളിലാണ് ഇന്ന് രാത്രി 9 മണി മുതല്‍ നാളെ (വ്യാഴം) ഉച്ചയ്ക്ക് 12 മണി വരെ ഓറഞ്ച് ഐസ് വാണിങ് നിലവില്‍ വരിക. ഇതിന് പുറമെ ഇന്ന് രാത്രി 8 മണി മുതല്‍ നാളെ ഉച്ചയ്ക്ക് 12 മണി വരെ രാജ്യമെങ്ങും യെല്ലോ വാണിങ്ങും ഉണ്ടാകും. റോഡില്‍ … Read more

അയർലണ്ടിൽ മൈനസ് 3 ഡിഗ്രി തണുപ്പ്; രാജ്യമെങ്ങും യെല്ലോ വാണിങ്

അയര്‍ലണ്ടില്‍ ശൈത്യം കടുക്കുന്നതോടെ വീണ്ടും മുന്നറിയിപ്പുകളുമായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഇന്ന് (ചൊവ്വ) രാത്രി 8 മണി മുതല്‍ ബുധനാഴ്ച രാവിലെ 10 മണി വരെ രാജ്യത്തുടനീളം സ്റ്റാറ്റസ് യെല്ലോ ലോ ടെംപറേച്ചര്‍, ഐസ് വാണിങ് നിലവില്‍ വരുമെന്ന് കാലാവസ്ഥാ അധികൃതര്‍ വ്യക്തമാക്കി. അതിശക്തമായ തണുപ്പിനൊപ്പം മഞ്ഞുറയാനും, ഐസ് രൂപപ്പെടാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. താപനില മൈനസ് 3 ഡിഗ്രി വരെ താഴാനും സാധ്യതയുണ്ട്. മഞ്ഞ് കാരണം റോഡില്‍ കാഴ്ച കുറയാനും, ഐസ് രൂപപ്പെടാനും സാധ്യതയുള്ളതിനാല്‍ ഡ്രൈവര്‍മാരും, … Read more

കഠിനമായ തണുപ്പും മഞ്ഞു വീഴ്ചയും; അയർലണ്ടിലെ 3 കൗണ്ടികൾക്ക് യെല്ലോ വാണിങ്

അതിശക്തമായ തണുപ്പിനെത്തുടര്‍ന്ന് Cavan, Donegal, Leitrim എന്നീ കൗണ്ടികളില്‍ യെല്ലോ സ്‌നോ ആന്‍ഡ് ഐസ് വാണിങ് നല്‍കി കാലാവസ്ഥാ വകുപ്പ്. ഇന്ന് (തിങ്കള്‍) വൈകിട്ട് 7 മണി മുതല്‍ നാളെ രാവിലെ 8 മണി വരെയാണ് മുന്നറിയിപ്പ്. രാത്രിയോടെ ഇവിടങ്ങളില്‍ മഞ്ഞുവീഴ്ചയുണ്ടാകുമെന്നും, റോഡില്‍ കാഴ്ച കുറയുമെന്നും അധികൃതര്‍ വ്യക്തമാക്കി. രാജ്യത്ത് ഈയാഴ്ച പതിവിലുമധികം തണുപ്പ് അനുഭവപ്പെടുമെന്നും, മഞ്ഞുവീഴ്ചയ്‌ക്കൊപ്പം ഐസ് രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. താപനില പൂജ്യത്തിലും താഴുമെന്നും പ്രവചനമുണ്ടായിരുന്നു. ഇന്ന് രാവിലെ … Read more

അയർലണ്ടിൽ ഈയാഴ്ചയിൽ ഉടനീളം മേഘാവൃതവും വരണ്ടതുമായ കാലാവസ്ഥ; പരമാവധി താപനില 17 ഡിഗ്രി വരെ

അയര്‍ലണ്ടില്‍ ഈയാഴ്ച പൊതുവെ മേഘാവൃതവും, വരണ്ടതുമായി കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഇന്ന് (നവംബര്‍ 4 തിങ്കള്‍) പൊതുവില്‍ വരണ്ട കാലാവസ്ഥ ലഭിക്കുമ്പോള്‍ ഒറ്റപ്പെട്ട ചാറ്റല്‍ മഴയ്ക്കും, മൂടല്‍ മഞ്ഞിനും സാധ്യതയുണ്ട്. 11 മുതല്‍ 14 ഡിഗ്രി സെല്‍ഷ്യസ് വരെയാകും ഉയര്‍ന്ന താപനില. മിതമായ രീതിയില്‍ തെക്കുകിഴക്കന്‍ കാറ്റും വീശും. രാത്രിയിലും വരണ്ട കാലാവസ്ഥ തുടരും. തെക്കന്‍ പ്രദേശത്ത് ചാറ്റല്‍ മഴ പെയ്യുകയും, മൂടല്‍മഞ്ഞ് രൂപപ്പെടുകയും ചെയ്യും. രാത്രിയില്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില കുറഞ്ഞേക്കാം. … Read more

അതിശക്തമായ മഴ: അയർലണ്ടിലെ വിവിധ കൗണ്ടികളിൽ യെല്ലോ വാണിങ്

അതിശക്തമായ മഴയെ തുടര്‍ന്ന് രാജ്യത്തെ വിവിധ കൗണ്ടികളില്‍ മുന്നറിയിപ്പുകള്‍ നല്‍കി കാലാവസ്ഥാ വകുപ്പ്. ക്ലെയര്‍, ലിമറിക്ക്, ഗോള്‍വേ, മയോ, സ്ലൈഗോ എന്നീ കൗണ്ടികളില്‍ ഉച്ചയ്ക്ക് ശേഷം 3 മണി മുതല്‍ യെല്ലോ റെയിന്‍ വാണിങ് നിലവില്‍ വന്നിട്ടുണ്ട്. നാളെ പുലര്‍ച്ചെ 3 മണി വരെ വാണിങ് തുടരും. ഈ കൗണ്ടികളില്‍ പ്രാദേശികമായ വെള്ളപ്പൊക്കം, യാത്ര ദുഷ്‌കരമാകല്‍ എന്നിവ പ്രതീക്ഷിക്കാം. കോര്‍ക്ക്, കെറി എന്നീ കൗണ്ടികളില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് നിലവില്‍ വന്ന യെല്ലോ വാണിങ് … Read more

120 കിമീ വേഗതയിൽ വീശിയടിച്ച് ആഷ്‌ലി കൊടുങ്കാറ്റ്; അയർലണ്ടിൽ ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതബന്ധം നിലച്ചു

മണിക്കൂറില്‍ 120 കി.മീ വേഗതയില്‍ വരെ വീശിയടിച്ച ആഷ്‌ലി കൊടുങ്കാറ്റിനെത്തുടര്‍ന്ന് അയര്‍ലണ്ടില്‍ ഇപ്പോഴും ആയിരക്കണക്കിന് വീടുകളില്‍ വൈദ്യുതി ഇല്ലാതെ തുടരുന്നു. ഡബ്ലിന്‍, ബെല്‍ഫാസ്റ്റ് എയര്‍പോര്‍ട്ടുകളിലടക്കം നിരവധി വിമാനസര്‍വീസുകള്‍ കൊടുങ്കാറ്റ് കാരണം റദ്ദാക്കേണ്ടിയും വന്നിട്ടുണ്ട്. ഞായറാഴ്ച വീശിയടിച്ച കാറ്റില്‍ പതിനായിരക്കണക്കിന് വീടുകളിലെ വൈദ്യുതബന്ധമാണ് വിച്ഛേദിക്കപ്പെട്ടത്. ഇതില്‍ പലയിടത്തും ബന്ധം പുനഃസ്ഥാപിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ 7 മണി വരെയുള്ള വിവരപ്രകാരം രാജ്യത്തെ 16,000-ഓളം വീടുകള്‍ വൈദ്യുതിയില്ലാതെ തുടരുകയാണ്. രാജ്യത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളെയാണ് കാറ്റ് കാര്യമായും ബാധിച്ചതെങ്കിലും നോര്‍ത്ത് ഡബ്ലിനിലും നാശനഷ്ടങ്ങള്‍ … Read more

ആഷ്‌ലി കൊടുങ്കാറ്റ് അയർലണ്ടിലേക്ക്; രാജ്യമെങ്ങും ജാഗ്രത, കൗണ്ടികൾക്ക് ഓറഞ്ച്, യെല്ലോ വാണിങ്ങുകൾ

ആഷ്‌ലി കൊടുങ്കാറ്റ് (Storm Ashley) വീശിയടിക്കുന്നത് പ്രമാണിച്ച് ഞായറാഴ്ച അര്‍ലണ്ടിലെ ഗോള്‍വേ, മയോ എന്നീ കൗണ്ടികളില്‍ ഓറഞ്ച് വിന്‍ഡ് വാണിങ്ങും, മറ്റെല്ലാ കൗണ്ടികളിലും യെല്ലോ വിന്‍ഡ് വാണിങ്ങും നല്‍കി കാലാവസ്ഥാ വകുപ്പ്. ഞായറാഴ്ച ഉച്ച മുതല്‍ രാത്രി 9 മണി വരെയാണ് മുന്നറിയിപ്പ് നിലനില്‍ക്കുക. അതിശക്തമായ കാറ്റിനെത്തുടര്‍ന്ന് ഗോള്‍വേ, മയോ എന്നിവിടങ്ങളില്‍ തീരദേശപ്രളയത്തിന് സാധ്യതയുണ്ട്. അപകടകരമായ ഉയരത്തില്‍ തിരമാലകള്‍ ഉയരുക, കാറ്റില്‍ സാധനങ്ങള്‍ പറന്നുപോകുക, മരങ്ങള്‍ കടപുഴകി വീഴുക എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അതീവജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. … Read more

ശക്തമായ മഴ: കോർക്ക്, വാട്ടർഫോർഡ് കൗണ്ടികളിൽ ഇന്ന് യെല്ലോ വാണിങ്

കോര്‍ക്ക്, വാട്ടര്‍ഫോര്‍ഡ് കൗണ്ടികളില്‍ അതിശക്തമായ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കി അധികൃതര്‍. ഇന്ന് (ഒക്ടോബര്‍ 13 ഞായര്‍) വൈകിട്ട് 5 മണി മുതല്‍ രാത്രി 11 മണി വരെയാണ് കോര്‍ക്കില്‍ യെല്ലോ റെയിന്‍ വാണിങ് നല്‍കിയിട്ടുള്ളത്. വാട്ടര്‍ഫോര്‍ഡില്‍ ഞായര്‍ വൈകിട്ട് 6 മുതല്‍ തിങ്കള്‍ പുലര്‍ച്ചെ 2 മണി വരെയും യെല്ലോ വാണിങ് നിലനില്‍ക്കും. ഇന്ന് രാവിലെ പൊതുവെ വെയില്‍ ലഭിക്കുമെങ്കിലും പിന്നീട് മേഘം ഉരുണ്ടുകൂടി നല്ല മഴയ്ക്ക് കാരണമാകും. വൈകുന്നേരത്തോടെ തെക്കന്‍ … Read more

അയർലണ്ടുകാർക്ക് ഉല്ലസിക്കാം; രാജ്യത്ത് ‘ഇന്ത്യൻ സമ്മർ’ വരുന്നു

അയര്‍ലണ്ടില്‍ 14 ദിവസം നീണ്ടുനില്‍ക്കുന്ന ‘ഇന്ത്യന്‍ സമ്മര്‍’ എത്തുന്നു. ഓട്ടം സീസണില്‍ സാധാരണ അനുഭവപ്പെടുന്ന തണുത്ത കാലാവസ്ഥയില്‍ നിന്ന് മാറി, നല്ല വെയിലും ചൂടും ലഭിക്കുന്ന കാലാവസ്ഥയെയാണ് ഇന്ത്യന്‍ സമ്മര്‍ എന്ന് പറയുന്നത്. ഒക്ടോബര്‍ അവസാനിക്കാനിരിക്കെ രാജ്യത്തെ അന്തരീക്ഷ താപനില 20 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുകയും, ഇന്ത്യന്‍ സമ്മര്‍ സംജാതമാകുകയും ചെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ 3 വരെ 14 ദിവസം രാജ്യത്ത് ഇന്ത്യന്‍ സമ്മര്‍ അനുഭവപ്പെടും. അറ്റ്‌ലാന്റിക്കില്‍ നിന്നുള്ള … Read more