ആയിരമല്ല പതിനായിരമല്ല, അയർലണ്ടുകാർ ഓരോ വർഷവും പുറന്തള്ളുന്നത് 750,000 ടൺ ഭക്ഷ്യമാലിന്യം
അയര്‍ലണ്ടുകാര്‍ ഓരോ വര്‍ഷവും പുറന്തള്ളുന്നത് 750,000 ടണ്‍ ഭക്ഷ്യമാലിന്യമാണെന്ന് റിപ്പോര്‍ട്ട്. 7,000 നീലത്തിമിംഗലങ്ങളുടെ വലിപ്പത്തിന് തുല്യമാണിത്. MyWaste.ie നടത്തിയ പഠനത്തിലാണ് കാലാവസ്ഥാ വ്യതിയാനത്തിന് പ്രധാന കാരണങ്ങളിലൊന്നാകുന്ന ഭക്ഷ്യമാലിന്യവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ ലഭ്യമായത്. ലോകത്ത് ആകെ പുറന്തള്ളുന്ന ഹരിതഗൃഹവാതകങ്ങളില്‍ 8-10% ഉണ്ടാകുന്നത് ഭക്ഷ്യമാലിന്യങ്ങളില്‍ നിന്നുമാണ്. അന്തരീക്ഷം ചൂട് പിടിക്കാന്‍ വലിയൊരു കാരണമാകുന്നത് ഹരിതഗൃഹവാതകങ്ങളാണ്. അതിനാല്‍ത്തന്നെ ഭക്ഷ്യമാലിന്യങ്ങള്‍ കുറയ്ക്കുന്നത് പരിസ്ഥിതിക്ക് ഗുണം ചെയ്യുകയും, സാമ്പത്തിക ലാഭമുണ്ടാക്കുകയും ചെയ്യുമെന്ന് MyWaste.ie പറയുന്നു. ജൂണ്‍ 2-ന് ആരംഭിക്കുന്ന നാഷണല്‍ ഫുഡ് വേസ്റ്റ് റീസൈക്ലിങ് … Read more