അയർലണ്ടിൽ മിനിമം ശമ്പളം വർദ്ധിപ്പിച്ചേക്കും; മണിക്കൂറിന് 13.70 യൂറോ ആക്കാൻ ശുപാർശ

അയര്‍ലണ്ടിലെ തൊഴിലാളികള്‍ക്ക് പ്രതീക്ഷയുണര്‍ത്തിക്കൊണ്ട് വരുന്ന ബജറ്റില്‍ മിനിമം ശമ്പള വര്‍ദ്ധന ഉണ്ടായേക്കും. The Irish Independent റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ മിനിമം ശമ്പളം നിലവിലെ 12.70 യൂറോയില്‍ നിന്നും ഒരു യൂറോ വര്‍ദ്ധിപ്പിച്ച് മണിക്കൂറിന് 13.70 യൂറോ ആക്കാന്‍ Low Pay Commission ശുപാർശ ചെയ്തിട്ടുണ്ട്. ഇത് പ്രാവര്‍ത്തികമായാല്‍ രാജ്യത്തെ 164,000 സാധാരണക്കാരായ തൊഴിലാളികള്‍ക്ക് വലിയ രീതിയില്‍ ഉപകാരപ്പെടും. അതേസമയം പണപ്പെരുപ്പത്തില്‍ ബുദ്ധിമുട്ടുന്ന ബിസിനസ് സ്ഥാപനങ്ങള്‍ക്ക് തീരുമാനം തിരിച്ചടിയാകുകയും ചെയ്യും. 2026-ഓടെ മിനിമം ശമ്പളം എടുത്തുമാറ്റി പകരമായി … Read more

അയർലണ്ടിലെ പ്രൈവറ്റ് കമ്പനികളിൽ 4 മുതൽ 6% വരെ ശമ്പള വർദ്ധന വേണമെന്ന് റിപ്പോർട്ട്

നിലവിലെ പണപ്പെരുപ്പം അതിജീവിക്കാനായി രാജ്യത്തെ സ്വകാര്യ മേഖലയിലെ ശമ്പളം 4 മുതല്‍ 6 ശതമാനം വരെ വര്‍ദ്ധിപ്പിക്കണമെന്ന് Irish Congress of Trade Unions (ICTU). ഈ വര്‍ഷം 3 ശതമാനത്തില്‍ കൂടുതലും, അടുത്ത രണ്ട് വര്‍ഷത്തില്‍ 5 ശതമാനത്തില്‍ കൂടുതലും ശമ്പളവര്‍ദ്ധനയാണ് ജീവിതച്ചെലവ് പിടിച്ചുനിര്‍ത്താനായി ICTU ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തെ സ്വകാര്യ തൊഴിലിടങ്ങളിലെ ശമ്പളവര്‍ദ്ധനയുമായി ബന്ധപ്പെട്ട് ഈ വര്‍ഷത്തെ റിപ്പോര്‍ട്ട് ICTU തിങ്കളാഴ്ചയാണ് പുറത്തുവിട്ടത്. സ്വകാര്യമേഖലയിലെ തൊഴിലാളി സംഘടനകള്‍ക്ക് നിലവിലെ സാഹചര്യം വ്യക്തമാക്കിക്കൊടുക്കുന്ന തരത്തിലുള്ളതാണ് റിപ്പോര്‍ട്ട്. നിലവിലെ … Read more

അയർലണ്ടിലെ മിനിമം ശമ്പളം മണിക്കൂറിന് 12.70 യൂറോ ആക്കി വർദ്ധിപ്പിക്കുമെന്ന് സൂചന

2024 ബജറ്റില്‍ അയര്‍ലണ്ടിലെ മിനിമം ശമ്പളം വര്‍ദ്ധിപ്പിക്കാനുള്ള പ്രഖ്യാപനമുണ്ടാകുമെന്ന് സൂചന. സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം ശമ്പളം വര്‍ദ്ധിപ്പിക്കാനുള്ള Low Pay Commission നിര്‍ദ്ദേശത്തില്‍ മന്ത്രിമാരാരും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല. അയര്‍ലണ്ടിലെ മിനിമം ശമ്പളം മണിക്കൂറിന് 11.30 യൂറോയാണ്. ഇത് 1.40 യൂറോ വര്‍ദ്ധിപ്പിച്ച് മണിക്കൂറിന് 12.70 യൂറോയാക്കണമെന്ന് ഈയിടെ Low Pay Commission സര്‍ക്കാരിന് നിര്‍ദ്ദേശം സമര്‍പ്പിച്ചിരുന്നു. ഇത് നടപ്പിലായാല്‍ ആഴ്ചയില്‍ 39 മണിക്കൂര്‍ ജോലി ചെയ്യുന്ന ഒരാള്‍ക്ക് 54.60 യൂറോ അധികമായി ലഭിക്കും. 2023 … Read more

അയർലണ്ടിലെ മിനിമം ശമ്പളം 2 യൂറോ വർദ്ധിപ്പിക്കണമെന്ന് ട്രേഡ് യൂണിയനുകൾ

രാജ്യത്തെ കുറഞ്ഞ ശമ്പളം (Minimum living wage) 2 യൂറോ വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായി ട്രേഡ് യൂണിയനുകള്‍. അടുത്ത ജനുവരി മാസത്തോടെ വര്‍ദ്ധന വേണമെന്നാണ് Irish Congress of Trade Unions സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സമാനമായ വര്‍ദ്ധന 2025-ലും നടത്തണമെന്നും യൂണിയനുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ടാക്‌സ് സംവിധാനത്തില്‍ സര്‍ക്കാര്‍ നേരത്തെ വരുത്തിയ മാറ്റം രാജ്യത്തെ മധ്യവര്‍ഗ്ഗക്കാര്‍ക്കും, പണക്കാര്‍ക്കും മാത്രമേ ഉപകാരപ്രദമായിട്ടുള്ളൂ എന്ന് ട്രേഡ് യൂണിയനുകള്‍ പറയുന്നു. നിലവില്‍ രാജ്യത്തെ ജീവിതച്ചെലവ് പ്രത്യേകിച്ചും യുവാക്കളെ കാര്യമായി ബാധിക്കുന്നുവെന്നും Irish Congress of … Read more

അയർലണ്ടിലെ ജോലിക്കാരുടെ ശമ്പളം 4% കുറഞ്ഞു; 8 ദിവസം സൗജന്യമായി ജോലി ചെയ്യുന്നതിന് തുല്യം

അയര്‍ലണ്ടിലെ ജോലിക്കാരുടെ ശമ്പളത്തില്‍ കഴിഞ്ഞ വര്‍ഷം 3.9% കുറവ് സംഭവിച്ചതായി ബ്രിട്ടിഷ് ചാരിറ്റബിള്‍ സംഘടനയായ Oxfam. പണപ്പെരുപ്പമാണ് ശമ്പളം കട്ട് ചെയ്യാന്‍ കാരണമായതെന്നും, അതേസമയം ചീഫ് എക്‌സിക്യുട്ടീവ് ജോലി ചെയ്യുന്നവരുടെ ശമ്പളത്തില്‍ 25 ശതമാനത്തിലേറെ വര്‍ദ്ധന സംഭവിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ശമ്പളം കട്ട് ചെയ്തത് കാരണം ഓരോ ജോലിക്കാര്‍ക്കും ശരാശരി 2,107 യൂറോ വീതം നഷ്ടം സംഭവിച്ചതായാണ് കണക്കാക്കുന്നത്. അതായത് 8.3 ദിവസം സൗജന്യമായി ജോലി ചെയ്തതായി കണക്കാക്കാം. രാജ്യത്തെ ജോലിക്കാരുടെ ഇത്തരത്തിലുള്ള ആകെ ശമ്പളനഷ്ടം 5 … Read more